Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:23 pm
  • 9th August, 2026
  • Overcast Clouds
23.85°C23.85°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

വാഗമൺ നിശാപാർട്ടി കേസിൽ രണ്ട് നൈജീരിയൻ സ്വദേശികളെ കൂടി പ്രതി ചേർത്തു. പാർട്ടിയിലേക്ക് ലഹരിമരുന്ന് നൽകിയത് ബെംഗളൂരുവിലുള്ള നൈജീരിയൻ സ്വദേശികളാണെന്ന് കണ്ടെത്തിയതോടെയാണ് ഇവരെ കൂടി പ്രതിചേർത്തത്. ഇതോടെ കേസിൽ ആകെ 11 പ്രതികളായി. 

ഡിസംബർ 20-നാണ് വാഗമണിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സംഘടിപ്പിച്ച നിശാപാർട്ടിയിൽ വൻതോതിൽ ലഹരിമരുന്ന് ഉപയോഗിച്ചത്. എം.ഡി.എം.എ, ഹാഷിഷ് ഓയിൽ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളാണ് പാർട്ടിയിൽനിന്ന് പിടിച്ചെടുത്തത്. കൊച്ചിയിലെ മോഡലും നടിയുമായ ബ്രിസ്റ്റി ബിശ്വാസ് അടക്കം ഒമ്പത് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ പലരും നിലവിൽ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. 

നിശാപാർട്ടിയിലേക്ക് ലഹരിമരുന്ന് കൊണ്ടുവന്നത് ബെംഗളൂരുവിൽനിന്നാണെന്ന് നേരത്തെ അറസ്റ്റിലായ പ്രതികൾ മൊഴിനൽകിയിരുന്നു. തുടർന്ന് ക്രൈംബ്രാഞ്ച് ബെംഗളൂരുവിൽ നേരിട്ടെത്തി അന്വേഷണം നടത്തി. ഇതിനുപിന്നാലെയാണ് നൈജീരിയൻ സ്വദേശികളെ കൂടി കേസിൽ പ്രതിചേർത്തത്. 

Readers Comment

Add a Comment