Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കുടുംബ വഴക്കിനെ തുടർന്ന് വീട്ടമ്മയെ വീട്ടിൽ പൂട്ടിയിട്ടതായി പരാതി . ഒടുവിൽ വീട്ടമ്മ രഹസ്യവിവരം കൈമാറിയതിന് പിന്നാലെ പൊലീസും നാട്ടുകാരുമെത്തി മോചിപ്പിച്ചു . ഇളങ്കാട് കൊടുങ്ങവയലിൽ ജെസിയാണ് (65) ഭർത്താവ് തന്നെ വീട്ടിൽ പൂട്ടിയിട്ട വിവരം പഞ്ചായത്ത് അംഗത്തെ അറിയിച്ചത് . തുടർന്ന് പഞ്ചായത്ത് അംഗം സിന്ധു മുരളി, പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. സജിമോൻ എന്നിവരുടെ നേതൃത്വത്തിൽ കലക്ടർ, പൊലീസ് എന്നിവരെ വിവരം അറിയിച്ചു.
തുടർന്ന് മുണ്ടക്കയം പൊലീസ് എത്തി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. തക്കസമയത്ത് ഇടപെട്ടത് കൊണ്ട് ഇവർക്ക് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായില്ല .ജെസി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഭർത്താവ് വർക്കി, മകൻ ജെറിൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കുടുംബ വഴക്കാണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു
33.82°C








