Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുട്ടികളുടെ അശ്ലീലചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി ഇന്‍റർപോളുമായി സഹകരിച്ച് കേരളാ പൊലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടുമായി ബന്ധപ്പെട്ട് 41 പേർ അറസ്റ്റിലായി . കേരളത്തിലെമ്പാടുമായി 464 സ്ഥലങ്ങളിലായിരുന്നു റെയ്‍ഡ്. എഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തിലാണ് റെയ്ഡുകൾ നടന്നത്.

ഇവയിലെല്ലാമായി 339 കേസുകൾ റജിസ്റ്റർ ചെയ്തു. ദൃശ്യങ്ങൾ കാണുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്തവരെ കണ്ടെത്തി, അവരുടെ ഫോണുകളും പിടിച്ചെടുക്കുന്നുണ്ട്.  ഇന്‍റർപോളുമായി സഹകരിച്ചാണ് കേരളാ പൊലീസ് കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താൻ ഓപ്പറേഷൻ പി ഹണ്ട് തുടങ്ങിയത്.തൃശ്ശൂരിൽ നിരവധിപ്പേരിൽ നിന്ന് ഫോണുകൾ പിടിച്ചെടുത്ത് പരിശോധന തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. തൃശ്ശൂർ റൂറൽ പരിധിയിൽ നിന്ന് മാത്രം 19 പേരിൽ നിന്ന് ഫോൺ പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷങ്ങൾക്കുള്ളിൽ നടന്ന റെയ്‍ഡുകളിൽ ആകെ 525 കേസുകളാണ് റജിസ്റ്റർ ചെയ്തത്. രണ്ട് വർഷത്തിനിടെ 428 പേരെ അറസ്റ്റ് ചെയ്തു. ആകെ അറസ്റ്റിലായവരിൽ ഐടി രംഗത്തുള്ളവരും പ്രൊഫഷണലുകളുമുണ്ടെന്ന് പൊലീസ് വ്യക്തമാക്കുന്നു. പത്തനംതിട്ടയിൽ ഡോക്ടർ അടക്കമുള്ളവർ അറസ്റ്റിലായി. 

Readers Comment

Add a Comment