Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

രേഷ്മ മറിയം റോയി രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റാകും. സി.പി.എം കോന്നി ഏരിയ കമ്മറ്റിയാണ് ഇതു സംബന്ധമായ നിർണ്ണായക തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. നേരത്തെ ഇതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നെങ്കിലും പാർട്ടി തീരുമാനമായി പുറത്ത് വന്നിരുന്നില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരിൽ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിയും രേഷ്മ മറിയം റോയി തന്നെയാണ്.
തിരുവനന്തപുരം കോർപ്പറേഷൻ മേയർ ആര്യ രാജേന്ദ്രന് 21 വയസ്സ് പിന്നിടാൻ ഇനി മുന്നിൽ ഏതാനും മാസങ്ങൾ മാത്രമാണുള്ളത്. എന്നാൽ രേഷ്മക്ക് 21 തികഞ്ഞത് തന്നെ നോമിനേഷൻ കൊടുക്കുന്നതിന്റെ അവസാന ദിവസമാണ്. അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്റ് ആയാണ് രേഷ്മ ചുമതല ഏൽക്കുന്നത്. സി.പി.എം ലോക്കൽ കമ്മറ്റി അംഗമായ വനിത തിരഞ്ഞെടുക്കപ്പെട്ടിട്ടും എസ്.എഫ്.ഐ നേതാവായ രേഷ്മയെ സി.പി.എം പരിഗണിക്കുകയായിരുന്നു.