Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:18 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തിരുവനന്തപുരം കാരക്കോണത്തെ ശാഖാ കുമാരിയുടെ കൊലപാതകത്തിൽ ഭർത്താവ് അരുണിന്റെ അറസ്റ്റ് ഇന്നുണ്ടായേക്കും. അതേസമയം ശാഖാകുമാരിയുടെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും.സമ്പന്നയായ ശാഖ കുമാരിയും അരുണും രണ്ട് മാസം മുൻപാണ് പ്രണയത്തിനൊടുവിൽ വിവാഹിതരായത്. പ്രായ വ്യത്യാസം കാരണമുണ്ടായ അപമാനം കൊലപാതകത്തിലേക്ക് നയിച്ചുവെന്നാണ് അരുൺ പൊലീസിനോട് നടത്തിയ കുറ്റസമ്മതം.

മുൻപ് വൈദ്യുത മീറ്ററിൽ നിന്ന് കണക്ഷനെടുത്ത് ശാഖയെ ഷോക്കേൽപ്പിക്കാൻ അരുൺ ശ്രമിച്ചിരുന്നുവെന്ന ഹോം നഴ്‌സിന്റെ വെളിപ്പെടുത്തൽ സംഭവം ആസൂത്രിത കൊലപാതകമെന്ന് വ്യക്തമാക്കി. വൈദ്യുതാലങ്കാരത്തിൽ നിന്ന് ഷോക്കടിപ്പിച്ചാണ് ശാഖയെ അരുൺ കൊലപ്പെടുത്തിയത്. മരണം സ്ഥിരീകരിച്ചതിന് ശേഷമാണ് അയൽക്കാരെ വിവരമറിയിച്ചതും ആശുപത്രിയലെത്തിച്ചതുമെന്നും വിവരം.

Readers Comment

Add a Comment