Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാരക്കോണത്തു ത്രേസ്യാപുരം സ്വദേശി ശാഖാകുമാരി (51) ഷോക്കേറ്റ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്. ഭർത്താവ് ബാലരാമപുരം സ്വദേശി അരുൺ (28) കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ശാഖയെ രണ്ടുമാസം മുൻപാണ് അരുൺ വിവാഹം ചെയ്തത്. ഷോക്കടിപ്പിച്ചു കൊന്നുവെന്ന് അരുൺ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.അരുൺ നിലവിൽ പോലീസ് കസ്റ്റഡിയിലാണ്. 

പുലർച്ചെയാണ് ശാഖയെ കാരക്കോണം മെഡിക്കൽ കോളജിൽ എത്തിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോൾ ജീവനുണ്ടായിരുന്നില്ല. പുലർച്ചെ വീട്ടിൽവച്ച് ഷോക്കേറ്റു എന്നാണ് അരുൺ പറഞ്ഞത്. ഡോക്ടർമാർ ചില സംശയം ഉന്നയിച്ചതോടെ ആശുപത്രിയിൽനിന്ന് അരുണിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.സമ്പന്നയായ ശാഖയും 28-കാരനായ അരുണും പ്രണയത്തിനൊടുവിൽ വിവാഹിതരായെന്നാണ് നാട്ടുകാർ നൽകുന്നവിവരം. രണ്ട് മാസം മുമ്പ് മതാചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങ്. എന്നാൽ വിവാഹത്തിന് പിന്നാലെ ദമ്പതിമാർക്കിടയിൽ വഴക്ക് പതിവായിരുന്നുവെന്ന് ശാഖയുടെ വീട്ടിലെ ഹോംനഴ്‌സ് വെളിപ്പെടുത്തി. 

Readers Comment

Add a Comment