Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:43 am
  • 24th September, 2026
  • Broken Clouds
24.19°C24.19°C
  • Humidity: 92 %
  • Wind: 0.97 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലുലുമാളിൽ യുവനടിയെ അപമാനിച്ച കേസിൽ പ്രതികൾക്ക് നടി മാപ്പു നൽകിയെങ്കിലും പൊലീസ് കേസുമായി മുന്നോട്ട് തന്നെ. പൊതുജനമധ്യത്തിൽ നടന്ന സംഭവമായതിനാലാണിത്.  പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാകും.പ്രതികളായ മലപ്പുറം കടന്നമണ്ണ വഴിക്കടവ് മാടശ്ശേരി മുഹമ്മദ് ആദിൽ(24), കരിമല ചെണ്ണേൻകുന്നൻ റംഷാദ്(24) എന്നിവരുടെ അറസ്റ്റ് ഇന്നലെ പൊലീസ് രേഖപ്പെടുത്തിയിരുന്നു. മലപ്പുറത്തു നിന്നു  കളമശേരി സ്റ്റേഷനിലെത്തി അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങാനായി അഭിഭാഷകനുമൊത്ത് യാത്ര ചെയ്യുന്നതിനിടെയാണ് പൊലീസ് പ്രതികളെ പിടികൂടിയത്.  തന്നെ അപമാനിച്ച യുവാക്കളുടെ മാപ്പപേക്ഷ സ്വീകരിച്ചതായി നടി അറിയിച്ചതോടെയാണ് പൊലീസ് വെട്ടിലായത്. ഇരുവരുടെയും കുടുംബങ്ങളെ ഓർത്താണ് മാപ്പു നൽകുന്നതെന്നും നടി പറഞ്ഞിരുന്നു.  മനപൂർവം നടിയെ സ്പർശിച്ചിട്ടില്ലെന്നും അറിയാതെ സംഭവിച്ചതാണെന്നും പ്രതികൾ അവകാശപ്പെട്ടിരുന്നു. തന്നെ മോശമായി രീതിയിൽ സ്പർശിച്ചു എന്ന നടിയുടെ വെളിപ്പെടുത്തൽ തെറ്റാണെന്നും ഇവർ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഹൈക്കോടതിയിൽ നിന്നു മുൻകൂർ ജാമ്യമെടുക്കാൻ പ്രതികൾ ആദ്യം ശ്രമിച്ചെങ്കിലും പിന്നീട് അപേക്ഷ പിൻവലിച്ചിരുന്നു.

Readers Comment

Add a Comment