Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആറ്റിങ്ങൽ ചെമ്പക മംഗലത്ത് യുവാവ് കുത്തേറ്റ് മരിച്ചു.ചെമ്പക മംഗലം കുറക്കട സ്വദേശി വിഷ്ണു (30) ആണ് കുത്തേറ്റു മരിച്ചത്.മരിച്ച വിഷ്ണുവിൻറെ സുഹൃത്ത് കാരിക്കുഴി സ്വദേശി വിമലിനെ (38) പരിക്കുകളോടെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ രാത്രി പത്തരയോടെ ചെമ്പക മംഗലത്താണ് സംഭവം. വിഷ്ണുവിനെ വീട്ടിൽ നിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചത്. ഇരുവരുമായുള്ള അടിപിടിക്കിടെ വിമലിനും പരിക്കേറ്റു. നെഞ്ചിലേറ്റ കുത്താണ് വിഷ്ണുവിൻറെ മരണത്തിന് കാരണം. ആശുപത്രിയിലുള്ള വിമൽ പൊലീസ് നിരീക്ഷണത്തിലാണ്. മംഗലപുരം പൊലീസ് കേസെടുത്തു. മുൻ വൈരാഗ്യമാണ് കൊലക്ക് കാരണമെന്നാണ് പൊലീസ് പറയുന്നത്.

Readers Comment

Add a Comment