Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊച്ചി ലുലു മാളിൽ യുവനടിയെ ആക്രമിച്ച സംഭവത്തിൽ അന്വഷണം ഊർജിതമാക്കി പൊലീസ്.  ഷോപ്പിങ് മാളിൽ യുവാക്കൾ നടിയെ അപമാനിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. കഴിഞ്ഞ ദിവസം ഷോപ്പിങ് മാളിൽ കുടുംബത്തോടൊപ്പം എത്തിയതായിരുന്നു നടി. സാധനങ്ങൾ തിരഞ്ഞെടുക്കുന്നതിനിടെ രണ്ട് യുവാക്കൾ കടന്നുവരുകയും ശരീരത്തിൽ സ്പർശിക്കുകയായിരുന്നുവെന്നും നടി സമൂഹ മാധ്യമത്തിൽ കുറിച്ചസംഭവം വലിയ ചർച്ചയായതോടെ സ്വമേധയാ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. വനിതാ കമ്മീഷനും കേസിൽ ഇടപ്പെട്ടിട്ടുണ്ട്. 

ലുലു മാളിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽനിന്ന് നടിയുടെ ആരോപണം സത്യമാണെന്ന് പോലീസ് പറയുന്നു. യുവാക്കൾ മാസ്‌ക് ധരിച്ചതിനാൽ തിരിച്ചറിയാനായില്ല. എന്നാൽ, സന്ദർശകരുടെ പേരുവിവരങ്ങൾ കൃത്യമായി മാളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രതികളെ കണ്ടെത്താൻ സാധിക്കുമെന്നാണ് പോലീസ് പറയുന്നത്. ഇപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലാണ് നടി. വരുംദിവസങ്ങളിൽ പോലീസ് അവരുടെ മൊഴി രേഖപ്പെടുത്തും. 

Readers Comment

Add a Comment