Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മലയാറ്റൂരിൽ പാറ പൊട്ടിക്കുന്നതിനു പാറമടകളിൽ ഉപയോഗിക്കുന്ന ജലാറ്റിൻ സ്റ്റിക്കും മറ്റും ഉപയോഗിച്ചു ഉഗ്രസ്ഫോടനം നടത്തി മീൻ പിടിക്കുന്നതായി പരാതി. ഉ​ഗ്ര സ്ഫോടനമായതിനാൽ  മീനുകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. സ്ഫോടനം നടത്തി മീൻ പിടിക്കുന്നതു സംബന്ധിച്ച നേരത്തെ പരാതി ഉണ്ടായിരുന്നുവെങ്കിലും കുറേ നാളായി ശമനമുണ്ടായിരുന്നു. ഇപ്പോൾ പുനരാരംഭിച്ചിരിക്കുകയാണ്.

ജലാറ്റിൻ സ്റ്റിക് ഉപയോഗിക്കുന്നതിനാൽ‍ പുഴയ്ക്ക്  ഇരുകരകളിലെയും വീടുകൾക്കു ഭീഷണിയുണ്ടാകുന്നുവെന്നും പരാതി ഉണ്ട്. സ്ഫോടനം നടക്കുമ്പോൾ വീടുകൾ കുലുങ്ങുന്നു. ഞെട്ടിപ്പിക്കുന്ന ശബ്ദവും ഉണ്ടാകും. മലയാറ്റൂരും നീലീശ്വരത്തും ലക്ഷങ്ങൾ മുടക്കി നിർമിച്ച തടയണകൾക്കു സ്ഫോടനത്തിൽ കേടുപാടുകൾ ഉണ്ടാകാമെന്നും പരാതിക്കാരായ നാട്ടുകാർ‍ പറയുന്നു. . കൂടാതെ വെള്ളത്തിൽ വെടിമരുന്നിന്റെ രാസവസ്തുക്കൾ കെട്ടിക്കിടക്കുകയും മലിനീകരണം ഉണ്ടാകുകയും ചെയ്യുന്നു. ശുദ്ധ ജലത്തിനും ജലസേചനത്തിനും പുഴയിൽ നിന്നുള്ള വെള്ളമാണു പമ്പ് ചെയ്യുന്നത്.

Readers Comment

Add a Comment