Forecast Weather using OpenWeatherMap with PHP

Kerala

  • Monday 11:39 am
  • 10th August, 2026
  • Moderate Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 2.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബാലികാ ഗൃഹത്തില്‍ നിന്ന് കോടതി ഉത്തരവിനെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് വീട്ടിലേക്ക് അയച്ച പതിനെട്ടുകാരിയെ കഴിഞ്ഞ ദിവസം കൂട്ടമാനഭംഗത്തിന് ഇരയാക്കിയ നാലംഗ സംഘത്തില്‍ രണ്ടു പേര്‍ പെണ്‍കുട്ടിയുടെ സഹോദരന്മാര്‍! ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയയാക്കിയതായി പൊലീസ് വെളിപ്പെടുത്തി. ജ്യേഷ്ഠത്തിയെ ഓടുന്ന കാറില്‍ വച്ച് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ യുവാക്കള്‍ ഉള്‍പ്പെടെ നാലു പേരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. സഹോദരന്മാരുടെ സുഹൃത്തുക്കളാണ് മറ്റ് രണ്ടു പേര്‍.

ബീഹാറിലെ മുസാഫര്‍പൂരിലാണ് രാജ്യത്തെയാകെ നാണംകെടുത്തിയ സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ അന്തേവാസികള്‍ തുടര്‍ച്ചയായി പീഡനത്തിന് ഇരകളാക്കപ്പെടുന്നതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ മുസാഫര്‍പൂരിലെ സര്‍ക്കാര്‍ ബാലികാ ഗൃഹത്തിലെ മുന്‍ അന്തേവാസിയാണ് നാലു പേരുടെ ക്രൂര ലൈംഗികപരാക്രമങ്ങള്‍ക്ക് വിധേയയായ പതിനെട്ടുകാരി. ടാറ്റാ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് സോഷ്യല്‍ സയന്‍സ് ഒരു വര്‍ഷം മുമ്പ് നടത്തിയ സോഷ്യല്‍ ഓഡിറ്റിലൂടെയാണ് മുസാഫര്‍പൂര്‍ ബാലികാ ഗൃഹത്തിലെ പീഡനവിവരങ്ങള്‍ പുറംലോകമറിഞ്ഞത്.

ഇവിടത്തെ 42 അന്തേവാസികളില്‍ 34 പേരും ബാലികാ ഗൃഹത്തില്‍ വച്ച് തുടര്‍ച്ചയായി ലൈംഗിക പീഡനങ്ങള്‍ക്ക് ഇരകളായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും കഴിഞ്ഞ വര്‍ഷം ജൂലായില്‍ അന്വേഷണം സി.ബി.ഐ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് കോടതി നിര്‍ദ്ദേശമനുസരിച്ച് ഒരു വര്‍ഷം മുമ്പ് വീട്ടിലേക്ക് വിട്ടയയ്ക്കപ്പെട്ടവരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം പുറത്തുവച്ച് കൂട്ട ബലാത്സംഗത്തിന് ഇരയായത്.

വീട്ടില്‍ നിന്ന് സഹോദരന്റെ ഭാര്യയുടെ വീട്ടിലേക്കു പോയ പെണ്‍കുട്ടിയെ പ്രതികള്‍ വഴിയില്‍ വച്ച് തടഞ്ഞുനിര്‍ത്തുകയും, കാറിലേക്ക് ബലമായി പിടിച്ചുകയറ്റി ഓടിച്ചുപോവുകയുമായിരുന്നു. യാത്രയ്ക്കിടെ ഓരോരുത്തരും പെണ്‍കുട്ടിയെ മാറിമാറി ബലാത്സംഗം ചെയ്തു. അവശ നിലയിലായ പെണ്‍കുട്ടിയെ വീടിനടുത്ത് വഴിയില്‍ ഉപേക്ഷിച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു. സംഭവം നടന്നതിനു പിറ്റേന്നാണ് പെണ്‍കുട്ടി ബേട്ടിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്.

Readers Comment

Add a Comment