Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ പാവറട്ടി സാൻജോസ് പാരിഷ് ആശുപത്രിയിലെ മൂന്നാംവർഷ ജനറൽ നഴ്‌സിങ് വിദ്യാർത്ഥിയായ ജിസമോളുടെ ദുരൂഹ മരണത്തിന് ഇന്ന് പതിനഞ്ച് വയസ്. മകളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് മാതാവ് ബിന്നി ദേവസ്യ തൃശൂർ കോർപറേഷൻ ഓഫീസിന് മുമ്പിൽ  ഇന്ന്  ധർമ്മ സത്യഗ്രഹം അനുഷ്ഠിക്കും. 

ജിസമോൾ ജനകീയ ആക്‌ഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സത്യഗ്രഹത്തിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കൽ പങ്കെടുക്കും. രാവിലെ 11ന് ആക്‌ഷൻ കൗൺസിൽ ജനറൽ കൺവീനർ ശ്രീധരൻ തേറമ്പിൽ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും. ജി. ഷാനവാസ്, സന്തോഷ് അറയ്ക്കൽ, കെ.സി.ആർ.എം നേതാക്കളായ ജോർജ് മൂലേച്ചാലിൽ, ജോർജ് ജോസഫ്, ആന്റോ മാങ്കൂട്ടം, ജോണി വർഗീസ്, പി.എം. ഷംസുദ്ദീൻ എന്നിവർ പങ്കെടുക്കും.
തൃശ്ശൂർ ചേറ്റുപുഴ സ്വദേശിനിയായ ജിസമോൾ പി. ദേവസ്സിയെ 2005 ഡിസംബർ 5നാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. മോഡൽ പരീക്ഷയിൽ കോപ്പിയടിച്ചത് പിടിച്ചതിൽ മനംനൊന്ത് ജിസ മോൾ കൈയ്യിലെ ഞെരമ്പ് മുറിച്ച് തൂങ്ങിമരിച്ചുവെന്നാണ് ആശുപത്രി അധികൃതർ അമ്മ ബിന്നി ദേവസ്യയെ അറിയിച്ചത്. എന്നാൽ ജിസമോൾ ക്രൂരമായ ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുകയായിരുന്നുവെന്നും നിരവധി സാഹചര്യത്തെളിവുകൾ ഉണ്ടായിരുന്നുവെന്നും അമ്മ ബിന്നി ദേവസ്യ പറയുന്നു. 
 പാവറട്ടി പൊലീസിലാണ് കേസ് ആദ്യം രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് അന്വേഷിച്ചു. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കാട്ടി ജിസമോളുടെ മാതാവ് പിന്നീട് ​ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹൈക്കോടതി കേസ് സിബിഐയ്ക്ക് വിട്ടു. എന്നാൽ കാര്യമായ അന്വേഷണത്തിന് സിബിഐ ശ്രമിച്ചില്ലെന്നാണ് ആക്ഷേപം.കേസിൽ പള്ളി വികാരി ഫാദർ പോൾ പയ്യപ്പിള്ളിക്കെതിരെയാണ് ആരോപണം നീളുന്നത്. ശക്തമായ തെളിവുകളുണ്ടായിട്ടും പൊലീസ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ ചോദ്യംചെയ്തതുപോലുമില്ല. കേസന്വേഷണം ആദ്യം ഏറ്റെടുത്ത പാവറട്ടി എസ്.ഐ. ഇ എം വിജയകുമാർ അന്വേഷണം അട്ടിമറിച്ചു എന്നാണ് ആരോപണം. തുടർന്ന് കേസ് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിട്ടും ഫലമുണ്ടായില്ല..
പൊലീസ് അസ്വാഭാവിക മരണമായി എഴുതിത്ത്തള്ളിയ കേസ് ഒരു വികാരി നടത്തിയ ക്രൂരമായ കൊലപാതകമായിരുന്നുവെന്ന് തെളിയിക്കാനാവശ്യമായ തെളിവുകളേറെയാണെന്ന് ബന്ധുക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം റിപോർട്ടിലെയും പിന്നീട് നടത്തിയ വിദഗ്ധപരിശോധനയിലെയും കണ്ടെത്തലുകൾ മരണം ക്രൂരമായ മാനഭംഗത്തിനിടയിലെ കൊലപാതകമാണെന്നു വ്യക്തമാക്കുന്നതാണ്. ഒ പോസിറ്റീവ് രക്തവാഹകയായ പെൺകുട്ടിയുടെ ഉടുപ്പിൽനിന്ന് ബി പോസിറ്റീവ് രക്തം കണ്ടെത്തിയതും ദുരൂഹതയുണ്ടാക്കുന്നു. നിലവിൽ ഹൈക്കോടതിയുടെ പരി​ഗണനയിലാണ് കേസ്. 

Readers Comment

Add a Comment