Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:23 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോഴിക്കോട് കൊയിലാണ്ടിയിൽ പട്ടാപ്പകൽ പ്രണയിച്ച് വിവാഹം കഴിച്ചവർക്കെതിരെ ഗുണ്ടാ ആക്രമണം. കാർ തടഞ്ഞാണ് എട്ടംഗസംഘം ആക്രമണം നടത്തിയത്. വടിവാൾ ഉൾപ്പടെയുള്ള ആയുധങ്ങൾ ഗുണ്ടാസംഘത്തിന്റെ പക്കൽ ഉണ്ടായിരുന്നു. വരനും സുഹൃത്തുക്കളും സഞ്ചരിച്ച കാർ അടിച്ചുതകർത്ത ഗുണ്ടകൾ പട്ടാപ്പകൽ അവരെ വഴിയിൽ വച്ച് ഭീഷണിപ്പെടുത്തുകയും വെട്ടിപ്പരിക്കേൽപ്പിക്കുകയും ചെയ്തു.

ഇന്നലെ വൈകിട്ടോടെയാണ് സംഭവം. കൊയിലാണ്ടി സ്വദേശിയായ മുഹമ്മദ് സ്വാലിഹ് എന്ന യുവാവ് ഒരു പെൺകുട്ടിയെ പ്രണയിച്ച് വിവാഹം കഴിച്ചിരുന്നു. ബന്ധുക്കളുടെ കടുത്ത എതിർപ്പിനെ തുടർന്ന് റജിസ്റ്റർ വിവാഹമായിരുന്നു നടത്തിയത്. ആ യുവാവിനെ പെൺകുട്ടിയുടെ അമ്മാവൻമാരായ കബീർ, മൻസൂർ എന്നിവരാണ് വാഹനം തടഞ്ഞ് വെട്ടിപ്പരിക്കേൽപിച്ചത്. ഇവർ യുവാവ് സഞ്ചരിച്ചിരുന്ന കാർ അടിച്ച് തകർക്കുകയും ചെയ്തു. നാട്ടുകാർ ഇടപെട്ട് തടഞ്ഞതുകൊണ്ടാണ് യുവാവിൻറെയും സുഹൃത്തുക്കളുടെയും ജീവൻ നഷ്ടമാകാതെ പോയതെന്ന് പ്രദേശവാസികൾ തന്നെ പറയുന്നു. കാറിനകത്തിരുന്ന സ്വാലിഹ് ഉൾപ്പടെയുള്ളവർക്ക് ഈ ആക്രമണത്തിൽ പരിക്കേറ്റു.

Readers Comment

Add a Comment