Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ ശക്തൻ സ്റ്റാൻഡ് പരിസരത്തുനിന്ന് 4.100 കിലോ കഞ്ചാവുമായി യുവാവിനെ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് അറസ്റ്റ് ചെയ്തു. കോതമംഗലം തൃക്കാരിയൂർ വില്ലേജിൽ പുലിമല ആയക്കാട് കളരിക്കൽ ഗോകുൽ (21) ആണ് പിടിയിലായത്. മിന്നൽ പരിശോധനയിലാണ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജു പി. ജോസും സംഘവും ചേർന്ന്‌ പ്രതിയെ അറസ്റ്റ് ചെയ്തത്.തോൾബാഗിലാണ് കഞ്ചാവ് കടത്തിയത്. ഗോകുലിന്റെ ഒപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. തമിഴ്നാട്ടിലെ ഈറോഡിൽ നിന്ന്‌ കഞ്ചാവ് വാങ്ങി എറണാകുളത്തേക്ക് കൊണ്ടുപോവുകയായിരുന്നു. എറണാകുളത്തേക്ക് സ്ഥിരമായി കഞ്ചാവ് കടത്തി ക്കൊണ്ടുപോകുന്ന സംഘത്തിൽപ്പെട്ടവരാണിവർ. പ്രതിയെ കോടതിയിൽ ഹാജരാക്കിയതിനുശേഷം റിമാൻഡ് ചെയ്തു. റെയ്ഡിൽ എക്സൈസ് ഇൻസ്പെക്ടർ എസ്. ഷാജി, പ്രിവെന്റീവ് ഓഫീസർമാരായ എം.ജി. അനൂപ്കുമാർ, വി.എ. ഉമ്മർ, സിവിൽ എക്സൈസ് ഓഫീസർമാരായ വി.എം. സ്മിബിൻ, എം.നിധിൻ, മാധവൻ എന്നിവർ പങ്കെടുത്തു

Readers Comment

Add a Comment