Forecast Weather using OpenWeatherMap with PHP

Kerala

  • Monday 4:27 am
  • 10th August, 2026
  • Broken Clouds
22.55°C22.55°C
  • Humidity: 97 %
  • Wind: 0.72 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

തൃശൂർ മാപ്രാണത്ത് ലോട്ടറി വ്യാപാരി രാജനെ കുത്തിക്കൊന്നു. തിയേറ്ററിനു മുന്നിലെ പാർക്കിങ് തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. തിയേറ്റർ നടത്തിപ്പ്കാരനും ജീവനക്കാരുമാണ് രാജനെ ആക്രമിച്ചത്. മാപ്രാണം വർണ്ണ തിയേറ്ററിനു മുന്നിൽ ഇന്നലെ അർധരാത്രിയാണ് സംഭവം. തിയേറ്ററിൽ സിനിമ കാണാൻ എത്തുന്നവർ തൊട്ടടുത്ത വഴിയിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. കൊല്ലപ്പെട്ട രാജന്റെ വീട് തിയേറ്ററിനു സമീപത്താണ്. രാജനും മരുമകൻ വിനുവും പാർക്കിങ്ങിനെ ചൊല്ലി പരാതി ഉന്നയിക്കുകയും തുടർന്ന് തർക്കം ഉണ്ടാകുകയും ചെയ്തു. ഇതിനു ശേഷമാണ് തിയേറ്റർ നടത്തിപ്പുകാരനും മൂന്നു ജീവനക്കാരും ചേർന്ന് രാജന്റെ വീട്ടിൽ കയറി അക്രമം നടത്തിയത്. 

മാരകായുധങ്ങളുമായി വീട്ടിൽ ഇരച്ചു കയറിയ സംഘം രാജനെയും മരുമകൻ വിനുവിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ കുത്തേറ്റ രാജൻ രകതം വാർന്ന് സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. സംഭവത്തിന് ശേഷം തിയേറ്റർ ജീവനക്കാർ ഒളിവിലാണ്. ഇരിങ്ങാലക്കുട ഡി വൈ എസ് പി യുടെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Readers Comment

Add a Comment