Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ആറ്റിങ്ങൽ അവനവഞ്ചേരിയിലും പരിസരപ്രദേശത്തും അക്രമിസംഘത്തിന്റെ അഴിഞ്ഞാട്ടം. നിരവധിപേര്‍ക്ക് വെട്ടേറ്റു. പലരെയും ആക്രമിച്ച പണവും ആഭരണങ്ങളും തട്ടിയെടുത്തു. ഗുരുതരമായി പരിക്കേറ്റ ഒരാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റുളളവര്‍ വിവിധ ആശുപത്രികളില്‍ ചികിത്സതേടി. ബൈക്കുകളിലെത്തിയ എട്ടംഗസംഘംമാണ് രാത്രി 8.30-ഓടെ അക്രമം അഴിച്ചുവിട്ടത്.
അവനവഞ്ചേരി ഊരുപൊയ്ക കരട്ടയില്‍വീട്ടില്‍ അജീഷിന്റെ (35) വീട്ടിലെത്തിയ സംഘം ഇയാളെ ആക്രമിച്ചതാണ് സംഭവത്തിന്റെ തുടക്കം. ഗുരുതരമായി പരിക്കേറ്റ അജീഷിനെ തിരുവനന്തപുരം മെഡിക്കല്‍കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറ്ററിങ് സംബന്ധിച്ച തര്‍ക്കമാണ് അജീഷിനെ ആക്രമിക്കുന്നതില്‍ കലാശിച്ചതെന്ന് പോലീസ് പറയുന്നു. അജീഷിനെ വെട്ടിപരിക്കേല്പിച്ച ശേഷം പുറത്തിറങ്ങിയ സംഘം റോഡിലൂടെ ബൈക്കില്‍പോയ നിതിന്‍ (25) എന്നയാളെ തടഞ്ഞുനിര്‍ത്തി തലയില്‍ വെട്ടി.ഇയാളുടെ രണ്ടുപവന്റെ മാലയും ആധാര്‍ ഉള്‍പ്പെടെയുള രേഖകളടങ്ങിയ പേഴ്‌സും സംഘം തട്ടിയെടുത്തു. പൂനയില്‍ സ്ഥിരതാമസമാക്കിയിട്ടുളള നിതിന്‍ ഓണത്തിന് നാട്ടിലെത്തി വെള്ളിയാഴ്ച മടങ്ങിപ്പോകാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് അക്രമികള്‍ വെട്ടിപ്പൊളിച്ചു. തലയ്ക്ക് പരിക്കേറ്റ നിതിന്‍ വലിയകുന്ന് താലൂക്കാശുപത്രിയില്‍ ചികിത്സതേടി.
വെട്ടുകത്തി, വടിവാള്‍ തുടങ്ങിയ മാരകായുധങ്ങളുമായി ബൈക്കുകളില്‍ ചുറ്റിയ സംഘം സത്രീകളടക്കം നിരവധി യാത്രക്കാരെ ആക്രമിച്ചതായാണ് വിവരം. ആറ്റിങ്ങല്‍ പോലീസ് കേസെടുത്തു. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടന്‍ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് അറിയിച്ചു.
33.82°C








