Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:20 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഓട്ടോയില്‍ കയറാന്‍ വിസമ്മതിച്ച യുവതിയോട് ഡ്രൈവര്‍ കാണിച്ചത് എന്തെന്നു ചോദിച്ചാല്‍ 'അരുതാത്തത്' എന്നുതന്നെ മറുപടിയുള്ളൂ. എന്തായാലും ആ കാണിച്ചതിന് ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഷക്കീല്‍ അബ്ദുള്‍ അറസ്റ്റിലായി. വകുപ്പ്: ഐ.പി.സി 509. സ്ത്രീയുടെ അന്തസ്സിന് കളങ്കമേല്പിക്കത്തക്ക വിധത്തില്‍ അവര്‍ക്കു നേരെ അശ്ലീലസൂചകമായ പദമോ ആംഗ്യമോ ചെയ്തിയോ പ്രയോഗിക്കുന്നതിനുള്ള വകുപ്പാണ്. ഷക്കീല്‍ അബ്ദുള്‍ ചെയ്തത് ഇത്രയേയുള്ളൂ: ഓട്ടോയില്‍ കയറിയിരിക്കാന്‍ പറഞ്ഞിട്ട് കേള്‍ക്കാതിരുന്ന യുവതി കാണ്‍കെ സ്വയംഭോഗം ചെയ്തു!

കഴിഞ്ഞ ദിവസം മുംബൈ ന്യൂ ലിങ്ക് റോഡിലെ ചിഞ്ചോലി ബന്ദര്‍ സ്‌റ്റോപ്പില്‍ വീട്ടിലേക്കുള്ള ബസ് കാത്തു നില്‍ക്കുകയായിരുന്നു യുവതി. ഓട്ടോയുമായി അതുവഴി വന്ന മുഹമ്മദ് ഷക്കീല്‍ അബ്ദുള്‍ യുവതിയോട് ഓട്ടോയില്‍ കയറാന്‍ പറഞ്ഞു. ബസില്‍ പൊയ്‌ക്കൊള്ളമെന്ന് യുവതി പറഞ്ഞെങ്കിലും ഷക്കീലിന് നിര്‍ബന്ധം. യുവതി കേട്ട ഭാവം നടിച്ചില്ല. ആളൊഴിഞ്ഞ ബസ് സ്റ്റോപ്പില്‍ യുവതിക്കു നേരെ മുന്നില്‍ ഓട്ടോ ഓഫ് ചെയ്തു നിര്‍ത്തിയിട്ട് ഷക്കീല്‍ പാന്റിന്റെ സിപ്പ് ഊരി.യുവതിയുടെ മുഖത്തു നോക്കി ചിരിച്ചുകൊണ്ട് ഐ.പി.സി 509 പ്രയോഗിക്കാന്‍ തുടങ്ങി.

ഭയന്നുപോയെങ്കിലും മനസ്സാന്നിധ്യം വിടാതിരുന്ന യുവതി ആ അക്രമരംഗം മൊബൈല്‍ കാമറയില്‍ പകര്‍ത്തി. അതും, വണ്ടിയുടെ നമ്പര്‍ സഹിതം. വീട്ടില്‍ ചെന്നയുടന്‍ യുവതി അമ്മയോടു കാര്യം പറഞ്ഞ്, പൊലീസിന് ഫോണ്‍ ചെയ്തു. യുവതി സെന്‍ഡ് ചെയ്തു കൊടുത്ത മൊബൈല്‍ ചിത്രം കണ്ട് പൊലീസ് തന്നെ നാണിച്ചുപോയി. ഇങ്ങനെയുമുണ്ടോ സ്ത്രീകളോട് അക്രമം! വീഡിയോ ക്‌ളിപ്പ് സഹിതം തെളിവു കൈയിലുണ്ടായിരുന്നതുകൊണ്ട് ആളെ പൊക്കാന്‍ തീരെക്കുറച്ച് സമയമേ വേണ്ടിവന്നുള്ളൂ. 'തൊണ്ടി' സഹിതം പ്രതി അകത്ത്. 

Readers Comment

Add a Comment