Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബിനീഷ് കോടിയേരിയുടെ മരുതൻകുഴി കൂട്ടാംവിള ലെയിനിലെ കൊട്ടാരസമാനമായ വീട്  മുൻ ഡിജിപിയെ കബളിപ്പിച്ചെടുത്തതാണെന്ന് ആക്ഷേപം. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ബിനീഷ് ഈ വീട് മുൻ ഡിജിപിയിൽ നിന്ന് വിലയ്ക്ക് വാങ്ങുന്നത്. സർവ്വീസിൽ നിന്ന് വിരമിച്ച് എറണാകുളത്തേക്ക് മാറി താമസിക്കാൻ ആലോചിക്കുന്ന സമയത്താണ് ബിനീഷുമായി മുൻ ഡിജിപി കരാറിലെത്തുന്നത്.

പലരും മോഹ വില നൽകി ഈ വീട് വാങ്ങാൻ ശ്രമിച്ചെങ്കിലും പല കാരണങ്ങളാൽ കച്ചവടം നടന്നില്ല. ആധാരത്തിൽ വീടിന്റെ വില കുറച്ച് കാണിച്ചാണ് ബിനീഷും ഡിജിപിയും വീട് വിൽപ്പന നടത്താൻ കരാറിലായത്. എന്നാൽ ആധാരത്തിൽ പറഞ്ഞ തുക മാത്രമാണ് ബിനീഷ് നൽകിയതെന്നാണ് വിവരം.താൻ കബളിപ്പിക്കപ്പെട്ടു എന്നു മനസിലാക്കിയെങ്കിലും ഡിജിപി പരാതി നൽകാൻ തയ്യാറായില്ല. ഈ സംഭവം മികച്ച ഉദ്യോഗസ്ഥനായിരുന്ന ഡിജിപിയെ മാനസികമായി തളർത്തിയിരുന്നു. പിൽക്കാലത്ത് ഈ വീട്ടിലാണ് കോടിയേരിയും കുടുംബവും താമസിച്ചിരുന്നത്.  എറണാകുളം കാക്കനാട്ടേക്ക് താമസം മാറ്റിയ ഡിജിപി്  പിന്നീട് കാൻസർ ബാധിച്ച് മരിച്ചു. ഡിജിപിയിൽ നിന്ന് ബിനീഷ് വാങ്ങിയ ഈ വീട്ടിലാണ് ഇന്ന് എൻഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തിൽ അന്വേഷണം നടക്കുന്നതെന്നത് മറ്റൊരു കൗതുകം.

Readers Comment

Add a Comment