Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:43 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 91 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

യുട്യൂബിലൂടെ 2019-ൽ കന്യാസ്ത്രീകളെ അധിക്ഷേപിച്ച സംഭവത്തിൽ വേൾഡ് ക്രിസ്ത്യൻ കൗൺസിൽ പ്രസിഡന്റ് കെന്നഡി കരിമ്പിൻകാലയിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എറണാകുളത്ത് നിന്ന് കെന്നഡിയെ കോട്ടയം കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. കെന്നഡിക്കെതിരെ ഐ.ടി ആക്‌ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്ത ശേഷം കെന്നഡിയെ അറസ്റ്റ് ചെയ്‌തേക്കും.

ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ പീഡനക്കേസിലെ അന്വേഷണവും വിചാരണയും നീതിപൂർവ്വമായി നടത്തണമെന്നാവശ്യപ്പെട്ട് സമരത്തിനിറങ്ങിയ കന്യാസ്ത്രീമാർക്കെതിരെ അധിക്ഷേപ പരാമർശവുമായി കെന്നഡി കരിമ്പിൻകാലയിൽ രംഗത്തെത്തിയിരുന്നു. ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീക്കെതിരെ ചാനൽ ചർച്ചകളിൽ ഉൾപ്പെടെ കെന്നഡി നടത്തിയ പ്രതികരണങ്ങൾ മുൻപ് വിമർശനവിധേയമായിട്ടുണ്ട്.

Readers Comment

Add a Comment