Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ സംസ്ഥാനത്ത് വന്‍തോതില്‍ അനധികൃതമായി അവയവക്കൈമാറ്റം നടന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ കേന്ദ്രീകരിച്ചാണ് ഇത്തരം അനധികൃത അവയവവ്യാപാരമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രധാനമായും വൃക്ക വ്യാപാരമാണ് സംസ്ഥാനത്ത് നടന്നിട്ടുള്ളതെന്നാണ് ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുള്ളത്.

അവയവവ്യാപാരം കേരളത്തില്‍ ശക്തമെന്ന വാര്‍ത്തകള്‍ പുറത്തുവന്നതിന് തൊട്ടുപിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റൊരു റിപ്പോര്‍ട്ട് കൂടി ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്. വ്യാജരേഖകള്‍ മറയാക്കിയാണ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ അവയവക്കൈമാറ്റം നടന്നിട്ടുള്ളതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുള്ളത്. പണം വാങ്ങി അവയവം നല്‍കിയവര്‍ സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമായി അവയവങ്ങള്‍ നല്‍കുന്നുവെന്ന സര്‍ട്ടിഫിക്കറ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നേടുന്നുവെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് സംസ്ഥാനത്ത് പിടിമുറക്കിയ അവയവ മാഫിയയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടിലേക്കാണ് വെളിച്ചം വീശുന്നതെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ സംവിധാനങ്ങളെ നോക്കുകുത്തിയാക്കിയാണ് കേരളത്തില്‍ അവയവമാഫിയ കളം പിടിച്ചിട്ടുള്ളത്. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് ഏജന്റുമാരാണ് ധാതാക്കളെ കണ്ടെത്തുന്നത്. അവയവ ദാതാക്കള്‍ക്ക് പണം നല്‍കിയ ശേഷം അവരുടെ അറിവോടെ തന്നെ വ്യാജ രേഖകളുണ്ടാകുന്നതാണ് ഇക്കൂട്ടരുടെ പണി. സാമൂഹ്യസേവനമെന്ന രീതിയിലാണ് ഈ വ്യാജരേഖ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടാക്കുന്നത്. സാമൂഹ്യസേവനത്തിന്റെ ഭാഗമായി ജീവന്‍ രക്ഷിക്കാന്‍ അവയവദാനം ചെയ്യുന്നുവെന്ന സര്‍ട്ടിഫിക്കറ്റാകും പിന്നീട് സര്‍ക്കാരിന് നല്‍കുന്നത്. ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ചമയ്ക്കാന്‍ വലിയൊരുകൂട്ടം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ അവയവ മാഫിയയ്‌ക്കൊപ്പം നില്‍ക്കുന്നുണ്ട് എന്നാണ് ക്രൈം ബ്രാഞ്ച് ഇപ്പോള്‍ കണ്ടെത്തിയിട്ടുള്ളത്. ഇക്കൂട്ടര്‍ക്ക് നല്ല കമ്മീഷനും വ്യാജരേഖ ചമച്ചുകൊടുക്കുന്നതിന് ലഭിക്കുന്നുണ്ട്.

കഴിഞ്ഞ 2 വര്‍ഷത്തിനിടെ നടന്ന മുപ്പത്തിയഞ്ചോളം അവയവദാനങ്ങളാണ് ക്രൈം ബ്രാഞ്ച് പരിശോധിച്ചത്. ഇതില്‍ ദാതാക്കളുടെ പശ്ചാത്തലം പരിശോധിച്ചപ്പോഴാണ് ക്രൈംബ്രാഞ്ചിന് വിഷയത്തിലെ ഗുരുതരാവസ്ഥ മനസ്സിലാക്കാനായത്. ഗുണ്ടകള്‍ മുതല്‍ കഞ്ചാവ് കേസിലെ പ്രതികള്‍ വരെ ദാതാക്കളുടെ ലിസ്റ്റിലുണ്ട്. ഇതോടെയാണ് ദാതാക്കളുടെ സാമൂഹിക പ്രതിബദ്ധതാ സര്‍ട്ടിഫിക്കറ്റില്‍ ക്രൈംബ്രാഞ്ചിന് സംശയം ജനിക്കുന്നത്

പിന്നീട് സര്‍ട്ടിഫിക്കറ്റുകളുടെ വിശദാംശങ്ങള്‍ തേടുന്നതിനായി അവയവം സ്വീകരിച്ചവരുടെ മൊഴി രേഖപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും പലരുടേയും ആരോഗ്യസ്ഥിതി മോശമായതിനാല്‍ മൊഴിയെടുക്കാനായില്ല. ആരോഗ്യവകുപ്പ് നല്‍കുന്ന രേഖകള്‍ പരിശോധിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലേക്കും ഏജന്റുമാരിലേക്കും അന്വേഷണം കൊണ്ടുപോകാനാണ് ഇപ്പോള്‍ തീരുമാനം.

Readers Comment

Add a Comment