Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:38 am
  • 10th August, 2026
  • Light Rain
25.76°C25.76°C
  • Humidity: 91 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കണ്ണവത്തെ എസ് ഡി പി ഐ പ്രവർത്തകൻ സലാഹുദ്ദീനെ വെട്ടിക്കൊന്ന കേസിൽ നാല് ആർ എസ് എസ് പ്രവർത്തകർ കൂടി പിടിയിൽ. മൊകേരി സ്വദേശി യാദവ്, ചെണ്ടയാട് സ്വദേശി മിഥുൻ, കോളയാട് സ്വദേശി രാഹുൽ, കണ്ണോത്ത് സ്വദേശി അശ്വിൻ എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കണ്ണവം സി ഐയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികൾ കുടുങ്ങിയത്. തൊക്കിക്കൊടി പാലാഴി ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. ഇനി ഒരാൾ കൂടിയാണ് പിടിയിലാകാനുള്ളത്.

കഴിഞ്ഞ സെപ്റ്റംബർ എട്ടിനാണ് സലാഹുദ്ദീനെ കാറിൽ യാത്ര ചെയ്യവെ മനഃപൂർവം അപകടം സൃഷ്ടിച്ച ശേഷം കാറിൽ നിന്ന് ഇറക്കി വെട്ടിക്കൊലപ്പെടുത്തിയത്. തല്ക്കും കഴുത്തിനുമാണ് മാരകമായി വെട്ടേറ്റത്. ആശുപത്രിയിലേക്കുള്ള വഴിയിൽ വച്ചുതന്നെ സലാഹുദ്ദീൻ മരിച്ചു.

Readers Comment

Add a Comment