Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

തിരുവനന്തപുരം പാറശ്ശാലയിൽ വീട്ടിൽ കയറി ഗുണ്ടാവിളയാട്ടം. വെട്ടുവിള സ്വദേശി ബിനുവിൻറെ വീട്ടിലാണ് വാളും കമ്പിപ്പാരയുമായെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്. ഇന്നലെ രാവിലെ മൂന്ന് മണിയോടെയാണ് സംഭവം. സംഭവത്തിൽ പാറശ്ശാല പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആയുധങ്ങളുമായെത്തിയ നാലംഗ സംഘം ബിനുവിൻറെ വീടിന് നേരെ ആക്രമണം നടത്തുകയായിരുന്നു എന്നാണ് പരാതി. സംഘം ജനൽ ചില്ലുകൾ അടിച്ചു തകർക്കുകയും വടിവാളുപയോഗിച്ച് വാതിൽ വെട്ടിപ്പൊളിക്കാനും ചവിട്ടി തുറക്കാനും ശ്രമിച്ചു. ബിനുവിൻറെ സഹോദരൻ ശെൽവരാജനെ അയൽവാസിയായ സാനു കുത്തി കൊലപ്പെടുത്തിയിരുന്നു. തടുക്കാനെത്തിയ ബിനുവിനും അന്ന് കുത്തേറ്റിരുന്നു.
സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ സനുവിനെതിരെ ബിനു സാക്ഷി പറഞ്ഞിരുന്നു. ഇതിൻറെ വൈരാഗ്യത്തിൽ സനുവിൻറെ ബന്ധുവിൻറെയും സുഹൃത്തിൻറേയും നേതൃത്വത്തിലുള്ള സംഘമാണ് തന്നെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് ബിനു പറയുന്നത്.