Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:35 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നും പിന്മാറിയതിനെ തുടർന്നുള്ള മനോവിഷമത്തിൽ റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് അനുവദിച്ച മുൻകൂർ ജാമ്യം ഹൈക്കോടതി സ്റ്റേ ചെയ്തു. വരന്റെ ബന്ധുകൂടിയായ നടി വിവാഹത്തിൽ നിന്നും പിന്മാറാൻ യുവതിയെ പ്രേരിപ്പിച്ചു എന്ന് ആരോപണമുണ്ടായിരുന്നു. കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവം ഏറെ ചർച്ചയായതോടെ സർക്കാർ കേസന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു. നടിക്കും, ഭർത്താവ് അസറുദ്ദീൻ, ഇയാളുടെ സഹോദരനും മുഖ്യ പ്രതിയുമായ ഹാരിസ്,​ ഇവരുടെ മാതാപിതാക്കൾ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. പ്രതികൾക്ക് കൊല്ലം സെഷൻസ് കോടതിയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരുന്നത്. എന്നാൽ ഇതിനെതിരെ അന്വേഷണ സംഘം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

മുൻകൂർ ജാമ്യം റദ്ദായതോടെ റംസിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള കേസന്വേഷണത്തിന് നടി ഉൾപ്പടെയുള്ള പ്രതികൾക്ക് ഏത് സമയത്തും ചോദ്യം ചെയ്യൽ നടപടിക്ക് ഹാജരാകേണ്ടിവരും. വേണ്ടിവന്നാൽ ഇവരെ അറസ്റ്റ് ചെയ്യാനും ഉദ്യോഗസ്ഥർക്കാവും. ജാമ്യം സ്റ്റേ ചെയ്തത് സംബന്ധിച്ച്‌ പ്രതികൾക്ക് കോടതി നോട്ടീസ് അയക്കും.

Readers Comment

Add a Comment