Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:27 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബെംഗളുരുവിൽ നിന്നും പതിമൂന്ന് കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ശേഖരം പിടികൂടി. ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) ആണ് ബെംഗളുരു വിമാനത്താവളത്തിൽ നിന്നും മയക്കുമരുന്ന് പിടികൂടിയത്. ബെംഗളുരുവിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് കടത്താൻ ശ്രമിക്കവെയാണ് മയക്കുമരുന്ന് പിടികൂടിയത്. ഫോട്ടോ ഫ്രെയിമുകളിലും ആൽബത്തിലുമായി ഒളിപ്പിച്ചാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.

അന്താരാഷ്ട്ര മാർക്കറ്റിൽ 13 കോടി വിലമതിക്കുന്ന മയക്കുമരുന്നാണ് പിടികൂടിയത്. അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പിടികൂടുന്ന ഏറ്റവും കൂടിയ ശേഖരമാണ് ഇത് എന്ന് ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ് പറഞ്ഞു. ഫോട്ടോ ഫ്രെയിംസ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി കട്ടിയുള്ളതായി അനുഭവപ്പെട്ടതോടെയാണ് പരിശോധന നടത്തിയത്.സ്യൂഡോഫെഡ്രിൻ ആണ് ഫോട്ടോ ഫ്രെയിമുകളിലും ആൽബത്തിലുമായി ഒളിപ്പിച്ചു വച്ചിരുന്നത്. മെതെനാമിൻ, എക്‌സ്റ്റസി ഗുളികകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുവാണ് ഇത്.

Readers Comment

Add a Comment