Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:33 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹഥ്‌റാസ് കൂട്ടബലാത്സംഗക്കൊലയില്‍ സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നു. വെള്ളിയാഴ്ച രാവിലെയാണ് അന്വേഷണം പൂര്‍ത്തിയായതായി എസ്ഐടി അറിയിച്ചത്. മൂന്നാഴ്ച നീണ്ട അന്വേഷണമാണ് കേസില്‍ പ്രത്യേക അന്വേഷണ സംഘം നടത്തിയത്. പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങള്‍, ഗ്രാമവാസികള്‍, ആശുപത്രി അധികൃതര്‍ എന്നിവരില്‍ നിന്ന് അന്വേഷണ സംഘങ്ങള്‍ വിശദമായ മൊഴിയെടുത്തിരുന്നു.

പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യഘട്ട റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു എസ്പി, ഡിഎസ് പി, മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്തത്. പ്രതികളില്‍ ഒരാളെ പെണ്‍കുട്ടി നിരവധി തവണ ഫോണില്‍ വിളിച്ചതിന്റെ വിവരങ്ങള്‍ അന്വേഷണ ഘട്ടത്തില്‍ എസ്.ഐ.ടി പുറത്തുവിട്ടത് വിവാദമായിരുന്നു. അതിനിടെ, കേസിലെ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. കഴിഞ്ഞ ദിവസം പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ കണ്ട് സിബിഐ മൊഴിയെടുത്തിരുന്നു

Readers Comment

Add a Comment