Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി ഫൈസല്‍ ഫരീദിനെ നാടുകടത്തുന്ന വിഷയത്തില്‍ അനുകൂലമായി പ്രതികരിക്കാതെ യുഎഇ. ഫൈസലിന് എതിരായ കേസില്‍ വിചാരണ പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നാണ് യുഎഇ പറയുന്നത്. ഇതിന് ശേഷമേ ഫൈസലിനെ നാടുകടത്താനാകൂ എന്നാണ് യുഎഇയുടെ നിലപാട്. ഇത് സംബന്ധിച്ച് വിദേശകാര്യമന്ത്രാലയത്തോട് യു.എ.ഇ നിലപാട് അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്തില്‍ ആഭ്യന്തര അന്വേഷണം പുരോഗമിക്കുകയാണെന്നും യുഎഇ പറയുന്നുണ്ട്.
ഒക്ടോബര്‍ ആറിനാണ് ഫൈസല്‍ ഫരീദ് യുഎഇയില്‍ അറസ്റ്റിലാകുന്നത്. വാര്‍ത്ത ഏജന്‍സിയായ എന്‍ഐഎയാണ് ഇത് പുറത്തുവിട്ടത്. യുഎഇയിലേക്ക് പോയ എന്‍ഐഎ സംഘം ഇക്കാര്യം സ്ഥിരീകരിച്ചുവെന്നും കോടതിയില്‍ എന്‍ഐഎ പറഞ്ഞിരുന്നു.
അതേസമയം, ഉദ്യോഗസ്ഥ പിന്തുണ കൂടുതലായത് കൊണ്ടാണ് കേരളത്തിലെ വിമാനത്താവളങ്ങളെ കൂടുതല്‍ ആശ്രയിച്ചതെന്ന് ഫൈസല്‍ ഫരീദ് മൊഴി നല്‍കിയിരുന്നു. ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ഫൈസല്‍ ഫരീദ് ദുബായില്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിരുന്നു.
23.71°C








