Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:21 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മാധ്യമ പ്രവര്‍ത്തകന്‍ കെ. എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി ശ്രീറാം വെങ്കിട്ടരാമന് ജാമ്യം. തിരുവനന്തപുരം ജ്യുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ട്തവണ കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടര്‍ന്ന് കോടതി നിര്‍ദേശ പ്രകാരം വെങ്കിടരാമനും വഫാ ഫിറോസും ഇന്ന് കോടതിയില്‍ നേരിട്ട് ഹാജരായിരുന്നു.

കഴിഞ്ഞ തവണ കേസ് പരിഗണിക്കവേ ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരാകാത്തതിനെ തുടര്‍ന്ന് ഇന്ന് ഹാജരാകാന്‍ കോടതി ഉത്തരവിടുകയായിരുന്നു. കേസിലെ രണ്ടാം പ്രതി വഫ ഫിറോസിന് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

പലതവണ കേസ് വിളിച്ചിട്ടും ശ്രീറാം ഹാജരാകാത്തതിനെ തുടര്‍ന്ന് കുറ്റപത്രം ഇതുവരെ പ്രതികളെ വായിച്ചു കേള്‍പ്പിക്കാന്‍ ആയിട്ടില്ല. കേസ് ഈ മാസം 27 ന് വീണ്ടും പരിഗണിക്കും.

Readers Comment

Add a Comment