Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 3:52 am
  • 25th June, 2026
  • Overcast Clouds
23.67°C23.67°C
  • Humidity: 95 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹാത്രാസ് കേസിലെ എഫ്.ഐ.ആര്‍ വെബ്സൈറ്റില്‍ നിന്ന് സി.ബി.ഐ നീക്കം ചെയ്തു. എഫ്.ഐ.ആര്‍ അപ്ലോഡ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളിലാണ് സൈറ്റില്‍ നിന്നും എഫ്.ഐ.ആര്‍ നീക്കം ചെയ്തത്. കേസ് ഏറ്റെടുത്തതിനെക്കുറിച്ചുള്ള പത്രക്കുറിപ്പും നീക്കം ചെയ്തിട്ടുണ്ട്.

പേഴ്‌സണല്‍ ആന്റ് ട്രെയിനിങ് വകുപ്പിന്റെ നിര്‍ദ്ദേശത്തിന് പിന്നാലെയായിരുന്നു സി.ബി.ഐ കേസ് ഏറ്റെടുത്തത്. പിന്നാലെ കൊലപാതക ശ്രമം, കൂട്ട ബലാത്സംഗം, കൊലപാതകം എസ്.സി, എസ്.ടി അതിക്രമ നിരോധന നിയമം എന്നിവ ചുമത്തി എഫ്.ഐ.ആര്‍ തയാറാക്കുകയും ചെയ്തിരുന്നു.

ബലാത്സംഗം, കൊലപാതകശ്രമം, കൂട്ടബലാത്സംഗം, കൊലപാതകം എന്നിവ കേസിലെ കുറ്റകൃത്യമാണ് എന്ന് സംശയിക്കുന്നതായാണ് സി.ബി.ഐ രേഖപ്പെടുത്തിയത്. എഫ്.ഐ.ആറും പത്രക്കുറിപ്പും ഏജന്‍സിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചെങ്കിലും എഫ്. ഐ.ആര്‍ പിന്നീട് നീക്കംചെയ്തു. പത്രക്കുറിപ്പിലെ ലിങ്ക് തുറക്കുമ്പോള്‍ ഒരു ബാങ്ക് തട്ടിപ്പ് കേസിലേക്കാണ് പോയിക്കൊണ്ടിരുന്നത്.

പിന്നീട് പ്രതികള്‍ക്കെതിരേ കേസ് ഏറ്റെടുത്തെന്നും അന്വേഷണം ആരംഭിച്ചെന്നും കാണിച്ച് പുതിയ വാര്‍ത്താക്കുറിപ്പ് വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്.

ഹാത്രാസില്‍ സെപ്തംബര്‍ 14നായിരുന്നു 19 വയസ്സുള്ള ദളിത് പെണ്‍കുട്ടി കൂട്ട ബലാത്സംഗത്തിനിരയായത്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ ശേഖരിക്കാന്‍ പോയ സമയത്താണ് നാല് പേര്‍ ചേര്‍ന്ന് കുട്ടിയെ ക്രൂരമായി പീഡിപ്പിച്ചത്.

കുട്ടിയെ കാണാതായതോടെ കുടുംബാംഗങ്ങള്‍ പ്രദേശം മുഴുവന്‍ തെരച്ചില്‍ നടത്തി. ഒടുവില്‍ ആളൊഴിഞ്ഞ സ്ഥലത്ത് അവശനിലയില്‍ പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു. ക്രൂരമായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി ചൊവ്വാഴ്ച ദല്‍ഹിയിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. പെണ്‍കുട്ടി മരിച്ചതിന് പിന്നാലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുകയാണ്.

Readers Comment

Add a Comment