Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അനധികൃതമായി മദ്യം കടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കാലാങ്കിയില്‍ നടത്തിയ റെയിഡില്‍ മാട്ടറ കാലാങ്കി സ്വദേശി എം.ജി.അരുണ്‍ അറസ്റ്റിലായി. ഇരിട്ടി എക്സൈസ് സര്‍ക്കിള്‍ ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ കെ.ആനന്ദകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു റെയിഡ്.

പ്രതിയുടെ നേതൃത്വത്തില്‍ ഈ പ്രദേശങ്ങളില്‍ മദ്യ വില്‍പ്പന സജീവമാണെന്ന് ഉത്തരമേഖലാ ജോയിന്റ്  എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

പ്രിവന്റീവ് ഓഫിസര്‍ ടി കെ വിനോദന്‍, ഗ്രേഡ് പ്രിവന്റീവ് ഓഫിസര്‍ പി വി വല്‍സന്‍, ഉത്തരമേഖലാ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ സ്‌ക്വാഡ് അംഗം കെ.ബിനീഷ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നെല്‍സണ്‍ തോമസ്, ടി.സനലേഷ്,ബെന്‍ഹര്‍ കോട്ടത്തുവളപ്പില്‍ എന്നിവര്‍ എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Readers Comment

Add a Comment