Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന് ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

വിവാഹാഭ്യർഥന നിരസിച്ചതിന്റെ പേരിൽ പെൺകുട്ടിയുടെ അമ്മയെ യുവാവ് വെട്ടിക്കൊന്നു. ഗോപി മോടശൂർ സ്വദേശിനി മേരിയാണു (56) വെട്ടേറ്റു മരിച്ചത്.5 പെൺമക്കളുള്ള മേരിയുടെ ഇളയ മകളെ വിവാഹം ചെയ്യണമെന്ന ആവശ്യവുമായി അയൽവാസിയായ മുരുഗൻ മേരിയുടെ വീട്ടിൽ ചെന്നിരുന്നു.മകൾ പഠിക്കുകയാണെന്നും മൂത്ത മക്കളുടെ വിവാഹശേഷമേ ഇളയ മകളുടെ വിവാഹക്കാര്യം ആലോചിക്കാനാകൂവെന്നു എന്നും പറഞ്ഞ് മേരി ഇയാളെ മടക്കി അയച്ചിരുന്നു.തുടർന്നുണ്ടായ വാക്കേറ്റത്തിനിടെ മേരിയെ അരിവാൾ ഉപയോഗിച്ചു മുരുഗൻ വെട്ടുകയായിരുന്നെന്നു പൊലീസ് പറഞ്ഞു. തടയാൻ ശ്രമിച്ച അയൽവാസിക്കും വെട്ടേറ്റു.സംഭവത്തിൽ അയൽവാസിയായ മുരുഗനെ (27) പൊലീസ് അറസ്റ്റ് ചെയ്തു.