Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സിപിഎം പ്രവർത്തകൻ സനൂപിനെ കുത്തിക്കൊന്ന കേസിൽ മുഖ്യപ്രതിയായ നന്ദൻ പിടിയിൽ. നന്ദനാണ് സനൂപിനെ കുത്തിയതെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. തൃശ്ശൂർ ജില്ലയിലെ ഒളിസങ്കേതത്തിൽ നിന്നാണ് ഇയാളെ അന്വേഷണ സംഘം പിടികൂടിയത്.
സനൂപിനെ കൊലപ്പെടുത്തിയശേഷം പ്രതികളായ നന്ദൻ, ശ്രീരാഗ്, സതീഷ്, അഭയരാജ് എന്നിവർ രക്ഷപ്പെട്ടിരുന്നു. പിന്നീട് നന്ദനെ തൃശൂർ ജില്ലയിലെ ചിലയിടങ്ങിൽ കണ്ടതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഗൾഫിൽ നിന്ന് രണ്ടുമാസം മുമ്പാണ് നന്ദൻ നാട്ടിലെത്തിയത്. സനൂപിനെ കൊല്ലണമെന്ന ഉദേശ്യത്തോടെ തന്നെയാണ് നന്ദൻ കുത്തിയതെന്നാണ് എഫ്‌ഐആർ. ഇയാളുടെ പാസ്‌പോർട്ട് അടക്കമുള്ള രേഖകൾ പൊലീസ് പിടിച്ചെടുത്തിരുന്നു.
23.67°C








