Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 11:26 pm
  • 9th August, 2026
  • Broken Clouds
23.13°C23.13°C
  • Humidity: 97 %
  • Wind: 0.61 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പ്രശസ്ത നടന്‍ വിജയ് സേതുപതിയുടെ ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു. പുതുച്ചേരിയില്‍ വച്ച് നാലംഗ സംഘമാണ് മുപ്പതു വയസുള്ള ആര്‍ മണികണ്ഠനെ കൊലപ്പെടുത്തിയത്. കൊലപാതകസംഘത്തില്‍ ഇയാളുടെ ഭാര്യാസഹോദരനും ഉള്‍പ്പെടുന്നു. 

അതേസമയം, കൊലപാതകസംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മണികണ്ഠന്റെ സഹോദരഭാര്യ രാജശേഖര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു. ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ആട്ടുപട്ടിയില്‍ നിന്നുള്ള മണികണ്ഠനും രാജശേഖറും സുഹൃത്തുക്കളും ചേര്‍ന്നാണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്. തുടര്‍ന്ന് മണികണ്ഠന്‍ അസോസിയേഷന്റെ പ്രസിഡന്റ് ആകുകയും ചെയ്തു. 

 എന്നാല്‍, അസോസിയേഷനില്‍ തനിക്ക് ഒരു പദവിയോ സ്ഥാനമോ നല്‍കാത്തതില്‍ രാജശേഖര്‍ അസ്വസ്ഥനായിരുന്നു. ഇതിനു പിന്നാലെ രാജശേഖര്‍ സമാന്തരമായ ഒരു അസോസിയേഷന്‍ ആരംഭിക്കുകയും സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു. 

 തുടര്‍ന്ന് മണികണ്ഠന്റെ നേതൃത്വത്തില്‍ രാജശേഖറെ ചര്‍ച്ചയ്ക്കായി വിളിക്കുകയും പുതിയയാതി രൂപീകരിച്ച അസോസിയേഷന്‍ പിരിച്ചുവിടാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍, ഇതിന് ഫലമുണ്ടായില്ല. തുടര്‍ന്ന് മണികണ്ഠന്‍ തന്റെ ഇരുചക്രവാഹനത്തില്‍ വീട്ടിലേക്ക് പോകുകയും ചെയ്തു. എന്നാല്‍, യാത്രമധ്യേ ഒരു സംഘമാളുകള്‍ ആക്രമിക്കുകയായിരുന്നു. 

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വെട്ടേറ്റുവീണ മണികണ്ഠനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണികണ്ഠന്റെ ഭാര്യ വിജയകുമാരിയുടെ പരാതിയില്‍ രാജശേഖറിനും മറ്റുള്ളവര്‍ക്കും എതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. 

Readers Comment

Add a Comment