Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
തന്റെ മൊഴി എഴുതിയ കടലാസുകളില്‍ നിര്‍ബന്ധിച്ച ഒപ്പിടുവിച്ചുവെന്ന് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. 30 പേജുള്ള മൊഴി രണ്ട് തവണയായി ആണ് നല്‍കിയത്. മൊഴിയുടെ പകര്‍പ്പ് തനിക്ക് തരുന്നില്ലെന്നും സ്വപ്ന ആരോപിക്കുന്നു. മൊഴിയുടെ പകര്‍പ്പ് ലഭ്യമാക്കാന്‍ ഉത്തരവിടണമെന്ന് ഹൈക്കോടതിയില്‍ സ്വപ്ന സുരേഷ് അപേക്ഷ സമര്‍പ്പിച്ചു. ഇത് സംബന്ധിച്ച് കസ്റ്റംസിനോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്.
അതേസമയം കൊടുവള്ളി നഗരസഭാ കൗണ്‍സിലര്‍ കാരാട്ട് ഫൈസല്‍ കേസില്‍ മുഖ്യ ആസൂത്രകനെന്ന് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. 80 കിലോഗ്രാം സ്വര്‍ണം കൊണ്ടുവന്നത് കാരാട്ട് ഫൈസലിന്റെ നിര്‍ദേശ പ്രകാരമാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയെന്നാണ് സൂചന. കെ.ടി റമീസാണ് ഫൈസലിന്റെ പേര് വെളിപ്പെടുത്തിയത് അന്വേഷണ സംഘം അറിയിച്ചു.
നേരത്തെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കൊടുവള്ളിയില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിന്റെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. കാരാട്ട് ഫൈസലിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. നിലവില്‍ കാരാട്ട് ഫൈസലിനെ പ്രതി ചേര്‍ത്തിട്ടില്ലെങ്കിലും പ്രതി ചേര്‍ക്കാനുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
24.79°C








