Forecast Weather using OpenWeatherMap with PHP

Kerala

  • Monday 9:34 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 87 %
  • Wind: 1.35 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഹത്രാസ് കേസില്‍ ബലാത്സംഗം നടന്നിട്ടില്ലെന്ന് യു.പി പൊലീസ്. കഴുത്തിനേറ്റ പൊട്ടലാണ് മരണ കാരണമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നതായി യു.പി എ.ഡി.ജി പറഞ്ഞു. പ്രതിഷേധം ശക്തമായതോടെ ഹത്രാസ് അതിര്‍ത്തികള്‍ അടച്ച പൊലീസ് നിരോധനാജ്ഞ പ്രഖാപിച്ചു.

കഴുത്തിന് സമീപം നട്ടെല്ലിന് പൊട്ടലും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവുമുണ്ടെന്നായിരുന്നു പെണ്‍കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കഴുത്ത് ഞെരുക്കി കൊല്ലാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ബലാത്സംഗം നടന്നിട്ടുണ്ടോ എന്ന് കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുമെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പ്രതികരിച്ച എ.ഡി.ജി പ്രശാന്ത് കുമാര്‍ അറിയിച്ചത് ബലാത്സംഗം നടന്നിട്ടില്ലെന്നായിരുന്നു.

പൊലീസ് കേസ് അട്ടിമറിക്കാന് ശ്രമിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. പ്രതിഷേധം ശക്തമായതോടെ ഹത്രാസിലേക്കുള്ള സന്ദര്‍ശനം വിലക്കിയ പോലീസ് ജില്ലയില്‍ നിരോധനനാജ്ഞ പുറപ്പെടുവിച്ചു. ഭീം ആര്‍മി തലവന്‍ ചന്ദ്രശേഖര്‍ ആസാദിനെ വീട്ടുതടങ്കലിലാക്കി. സ്ത്രീകള്‍ക്ക് സുരക്ഷ ഒരുക്കാനാകാത്ത മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവക്കണമെന്നും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്നും ബി.എസ്.പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

പ്രദേശത്ത് സമരം തുടരുന്ന സമാജ്‌വാദി പാര്‍ട്ടി നേതാക്കള്‍ ജില്ല മജിസ്‌ട്രേറ്റിനെ തടഞ്ഞു. യു.പി പൊലീസ് അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സുരക്ഷ വേണമെന്നും ആവശ്യപ്പെട്ടിരുന്ന കുടുംബം നിലപാട് മാറ്റിയതായി റിപ്പോര്‍ട്ടുകളുണ്ട്. മുഖ്യമന്ത്രിയുമായി സംസാരിച്ചതോടെ എസ്.ഐ.ടി അന്വേഷണത്തില്‍ വിശ്വാസമുണ്ടെന്ന് കുടുംബം പറഞ്ഞതായാണ് വിവരം. ഹത്രാസിനും ബല്‍റാംപൂരിനും പിന്നാലെ ബുലന്ദ് ഷഹറിലും അസംഗഡിലും പ്രായപൂര്‍ത്തിയാകാത്ത പെണ്‍ക്കുട്ടികള്‍ പീഡനത്തിനിരയായി.

Readers Comment

Add a Comment