Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:26 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലൈഫ് മിഷനില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ യൂണിടാക് എംഡി സന്തോഷ് ഈപ്പന്റെ അറസ്റ്റ് ഉടന്‍. സന്തോഷിനെതിരായ തെളിവുകള്‍ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ് ചെയ്യാന്‍ സിബിഐ തീരുമാനിച്ചത്. സന്തോഷില്‍ നിന്ന് ബാങ്ക് അക്കൗണ്ട് വിവരങ്ങളും പണം കൈമാറിയ രേഖകളും സിബിഐ പിടികൂടിയിരുന്നു. ലൈഫ് മിഷന്‍ സിഇഒ യുവി ജോസിനെ നാളെ ചോദ്യം ചെയ്യും.

സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ സിബിഐ കേസില്‍ ചോദ്യം ചെയ്യുമെന്നായിരുന്നും വിവരമുണ്ട്. സിബിഐ സ്വപ്നയെ ചോദ്യം ചെയ്യുന്നതിനുള്ള അനുമതിക്കായി എറണാകുളം സിജെഎം കോടതിയെ സമീപിച്ചു. കേസിലെ കമ്മീഷന്‍ കാര്യത്തില്‍ ഏതെല്ലാം ഉദ്യോഗസ്ഥര്‍ ഇടപെട്ടിട്ടുണ്ടെന്നും അന്വേഷിക്കും.

നേരത്തെ ലൈഫ് മിഷന്‍ കേസില്‍ യൂണിടാക് എംഡിയെ ചോദ്യം ചെയ്തിരുന്നു. കൊച്ചി സിബിഐ യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ കോണ്‍സുലേറ്റുമായുള്ള സാമ്പത്തിക ഇടപാടുകളുടെ വിവരങ്ങള്‍ തേടിയിരുന്നു. കരാറിലെ കമ്മീഷന്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം ലഭിക്കാത്തതിനാല്‍ വീണ്ടും ചോദ്യം ചെയ്യുമെന്നായിരുന്നു വിവരം.

Readers Comment

Add a Comment