Forecast Weather using OpenWeatherMap with PHP

Kerala

  • Monday 8:33 am
  • 10th August, 2026
  • Light Rain
25.61°C25.61°C
  • Humidity: 90 %
  • Wind: 0.36 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അങ്കമാലി കറുകുറ്റിയില്‍ മനോവൈകല്യമുള്ള പതിനാലുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛന്‍ അറസ്റ്റില്‍. കറുകുറ്റി സ്വദേശി ഷൈജുവിനെയാണ് ചെങ്ങമനാട് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ട് വര്‍ഷമായി പീഡിപ്പിക്കുകയായിരുന്നു. കുന്നുകരയില്‍ വിവാഹ മോചിതയായ സ്ത്രീയ്ക്കൊപ്പം ഇയാള്‍ താമസിച്ചുവരികയായിരുന്നു.

സ്ത്രീയുടെ ആദ്യ വിവാഹത്തിലെ മകളെയാണ് പീഡിപ്പിച്ചത്. വീട്ടില്‍ ആളില്ലാത്തപ്പോഴും രാത്രി സമയങ്ങളിലും രണ്ട് വര്‍ഷമായി കുട്ടിയെ പ്രതി നിരന്തരം പീഡിപ്പിച്ചുവെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് നടത്തിയ കൗണ്‍സിലിംഗിലാണ് കുട്ടി പീഢനത്തിനിരയായതായി കണ്ടെത്തിയത്. എന്നാല്‍ പീഡിപ്പിച്ചത് അയല്‍വാസിയാണെന്നാണ് കുട്ടി പറഞ്ഞത്.

കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. എന്നാല്‍ അടുത്തിടെ വീണ്ടും കുട്ടി ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ചതോടെ നടത്തിയ കൗണ്‍സിലിംഗിലാണ് രണ്ട് വര്‍ഷത്തോളമായി രണ്ടാനച്ഛന്‍ പീഡിപ്പിച്ചതായി കുട്ടി വെളിപ്പെടുത്തിയത്. പ്രതിയെ ആലുവ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

 

Readers Comment

Add a Comment