Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 6:29 am
  • 24th September, 2026
  • Overcast Clouds
24.03°C24.03°C
  • Humidity: 97 %
  • Wind: 1.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പീരുമേട് സബ്ജയിലില്‍ കസ്റ്റഡിയിലെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി രാജ്കുമാര്‍ മരിക്കാനിടയായതില്‍ ഹൈക്കോടതി തൊടുപുഴ സി.ജെ.എമ്മിനോട് റിപ്പോര്‍ട്ട് തേടി. ഹൈക്കോടതി രജിസ്ട്രാര്‍ ജനറലാണ് റിപ്പോര്‍ട്ട് തേടിയത്. രാജ്കുമാറിന് മര്‍ദ്ദനമേറ്റിട്ടും ചികിത്സയ്ക്ക് സൗകര്യമൊരുക്കാതിരുന്നത് എന്തുകൊണ്ടെന്ന് അറിയിക്കാനാണ് നിര്‍ദ്ദേശം. അതേസമയം, രാജ്കുമാറിനെ റിമാന്‍ഡ് ചെയ്തതില്‍ ഇടുക്കി മജിസ്‌ട്രേറ്റിന് വീഴ്ച സംഭവിച്ചോ എന്നതില്‍ ഹൈക്കോടതി അന്വേഷണത്തിന് ഒരുങ്ങുന്നു. കസ്റ്റഡിയിലായിരുന്ന രാജ്കുമാറിന്റെ ശരീരത്തില്‍ പരിക്കുകള്‍ ഉണ്ടായിരുന്നിട്ടും, അടിയന്തര ചികിത്സ നല്‍കാന്‍ മജിസ്‌ട്രേറ്റ് ഉത്തരവിടാതിരുന്ന സാഹചര്യം അന്വേഷിക്കും. വായ്പാ തട്ടിപ്പു കേസില്‍ അറസ്റ്റിലായ രാജ്കുമാറിന് പൊലീസ് കസ്റ്റഡിയില്‍ അതിക്രൂരമായ മര്‍ദ്ദനമേറ്റിരുന്നതായും, മരണത്തിന് ഇടയാക്കിയത് ഈ മര്‍ദ്ദനമുറകളാണെന്നും കോട്ടയം മെഡിക്കല്‍ കോളേജില്‍ രാജ്കുമാറിന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്ത പൊലീസ് സര്‍ജന്‍ ക്രൈംബ്രാഞ്ച് സംഘത്തിന് മൊഴി നല്‍കിയിരുന്നു.

Readers Comment

Add a Comment