Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 4:14 pm
  • 9th August, 2026
  • Light Rain
27.1°C27.1°C
  • Humidity: 80 %
  • Wind: 3.17 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

എറണാകുളത്തു നിന്ന് മൂന്ന് അൽ ഖ്വയ്ദ തീവ്രവാദികളെ അറസ്റ്റ് ചെയ്തു. എൻ.ഐ.എ ആണ് അറസ്റ്റ് ചെയ്തത്. ഇന്ന് പുലർച്ചെ നടത്തിയ റെയ്ഡിനു ശേഷമായിരുന്നു അറസ്റ്റ്. അറസ്റ്റിലായവർ പശ്ചിമ ബംഗാൾ സ്വദേശികളാണ്. മുര്‍ഷിദ് ഹസന്‍, ഇയാഖൂബ് ബിശ്വാസ്, മൊസറഫ് ഹസന്‍ എന്നിവരാണ് പിടിയിലായത്. 

നിര്‍മാണ തൊഴിലാളികളെന്ന പേരിലാണ് സംഘം എത്തിയത്. ഇവരില്‍ നിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തതായി സംശയമുണ്ട്. അല്‍ഖ്വയ്ദ മോഡല്‍ ആക്രമണത്തിന് ഇവര്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹി അടക്കം പ്രധാന നഗരങ്ങള്‍ സംഘം ലക്ഷ്യം വച്ചിരുന്നു. 

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ എന്‍ഐഎ നടത്തിയ റെയ്ഡില്‍ ഒൻപതു. ഭീകരരാണ് പിടിയിലായത്. പശ്ചിമബംഗാളിലെ മുര്‍ഷിദാബാദില്‍ നടത്തിയ റെയ്ഡിലാണ് ആറു പേര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്ന് ആയുദങ്ങളും ഡിജിറ്റല്‍ രേഖകളും കണ്ടെടുത്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആക്രമണം നടത്താന്‍ ഇവര്‍ പദ്ധതിയിട്ടിരുന്നതായി എന്‍ഐഎ അറിയിച്ചു.

Readers Comment

Add a Comment