Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മന്ത്രി കെ.ടി.ജലീലിന്റെ രാജി ആവിശ്യപ്പെട്ട് പാലക്കാട് കലക്‌ട്രേറ്റിലേക്ക് നടത്തിയ മാർച്ചിൽ വി.ടി.ബലറാം എം.എൽ.എയ്ക്ക് അടക്കം ഇരുന്നൂറോളം പേര്‍ക്കെതിരെ കേസ് എടുത്തു.പോലീസിനെ മര്‍ദ്ദിച്ചതിന് ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. 

മാർച്ചിനിടെ ഉണ്ടായ സങ്കർഷത്തിൽ എം.എൽ.എയ്ക്കും പരിക്കേറ്റിരുന്നു. മന്ത്രി കെ.ടി ജലീല്‍ എന്‍.ഐ.എയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഇടങ്ങളില്‍ നടന്ന പ്രതിഷേധങ്ങള്‍ സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു, പലയിടത്തും ലാത്തി ചാർജും ജലപീരങ്കിയും പോലീസ് പുറത്തെടുത്തിരുന്നു.

ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനിടെ പൊലീസിനെ മര്‍ദ്ദിച്ചു, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തി, കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചു തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. 12 പൊലീസുകാര്‍ക്ക് പരുക്കേറ്റത്തിൽ, ഒരു പൊലീസുകാരന്‍റെ മുഖത്ത് സാരമായി പരിക്കേറ്റിട്ടുണ്ട്. പൊലീസ് ലാത്തി ചാര്‍ജില്‍ പ്രതിഷേധിച്ച്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാലക്കാട് നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Readers Comment

Add a Comment