Breaking News
- ട്രംപിനെ തിരുത്തി ബൈഡൻ ആദ്യം ഒപ്പിട്ടത് മാസ്ക് നിർബന്ധമാക്കുന്ന ഉത്തരവിൽ
- ബൈഡെന്‍ ആശംസകളുമായി ലോക നേതാക്കൾ
- സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം ഇന്ന് നിയമസഭയിൽ
Your Comment Added Successfully!

വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് സ്റ്റീഫന്‍ ദേവസിയെ സിബിഐ ചോദ്യം ചെയ്യും. വ്യാഴാഴ്ചയാണ് ചോദ്യം ചെയ്യുന്നത്.
നേരത്തെ തിരുവനന്തപുരത്ത് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ, സ്റ്റീഫന്‍ ദേവസിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ക്വാറന്റൈനിലായതിനാല്‍ ഹാജരാകുവാന്‍ അദ്ദേഹം സാവകാശം ചോദിച്ചിരുന്നു.
അതേസമയം, ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് നാല് പേര്‍ക്ക് നുണപരിശോധന നടത്തും. ബാലഭാസകറിന്റെ സുഹൃത്ത് വിഷ്ണു സോമസുന്ദരം, പ്രകാശന് തമ്ബി, ഡ്രൈവര്‍ അര്ജുന്, കലാഭവന്‍ സോബി എന്നിവരാണ് നുണ പരിശോധനയ്ക്ക് തയാറാണെന്ന് കോടതിയില്‍ സമ്മതം അറിയിച്ചത്. ഡല്‍ഹി, ചെന്നൈ ഫോറന്‍സിക് ലാബിലെ വിദഗ്ദ സംഘമാണ് നുണ പരിശോധന നടത്തുന്നത്. നേരത്തെ, ഇവര്‍ നാല് പേരെയും നുണ പരിശോധനയ്ക്ക് വിധേയരാക്കാന്‍ സിബിഐ കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു.