Forecast Weather using OpenWeatherMap with PHP

Kerala

  • Monday 3:30 am
  • 10th August, 2026
  • Overcast Clouds
22.61°C22.61°C
  • Humidity: 97 %
  • Wind: 0.7 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ ഫ്രാങ്കോ മുളയ്ക്കലിന്റെ വിചാരണ ഇന്ന് ആരംഭിക്കും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കുറുവിലങ്ങാട് മഠത്തില്‍ വച്ച്‌ 2014 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി.

കേസില്‍ കുറ്റവിമുക്തനാക്കണമെന്ന ഫ്രാങ്കോയുടെ ഹര്‍ജി ഹൈക്കോടതിയും സുപ്രീംകോടതിയും തള്ളിയിരുന്നു. ബലാത്സംഗം, അന്യായമായി തടവില്‍ വയ്ക്കല്‍, അധികാരം ഉപയോഗിച്ച്‌ സ്ത്രീയെ ലൈംഗീകമായി പീഡിപ്പിക്കല്‍ ഉള്‍പ്പടെ ആറു വകുപ്പുകളാണ് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ഫ്രാങ്കോയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

ബലാത്സംഗത്തിന് ഇരയായ കന്യാസ്ത്രീയുടെ വിസ്താരമാണ് ആദ്യം നടക്കുക. കേസില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അടക്കം മൂന്ന് ബിഷപ്പ്മാരും 11 വൈദികരും 24 കന്യാസ്ത്രീകളും ഉള്‍പ്പടെ 84 സാക്ഷികളുണ്ട്. ചരിത്രത്തിലാദ്യമായാണ് ഒരു സഭ അധ്യക്ഷൻ ബലാത്സംഗത്തിന് വിചാരണ നേരിടാൻ പോകുന്നത്.

ഇരയുടെ വിശദാംശങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍ രഹസ്യ വിചാരണയാണ് കേസില്‍ നടക്കുന്നത്. അതിനാല്‍ കോടതി നടപടികള്‍ മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ അനുമതിയില്ല. നേരത്തെ കേസിലെ സാക്ഷി മൊഴി പുറത്തു വന്നതിനെ തുടര്‍ന്ന് മാധ്യമങ്ങളെ വിലക്കണമെന്നാവശ്യപ്പെട്ട് ഫ്രാങ്കോ മുളയ്ക്കലും കോടതിയെ സമീപിച്ചിരുന്നു. ഫ്രാങ്കോയുടെ ഹർജിയിൽ ഓഗസ്റ്റ് 13 നാണു മാധ്യമങ്ങളെ വിലക്കി കൊണ്ട് ഫ്രാങ്കോയ്ക്കു അനുകൂലമായി കോട്ടയം അഡിഷണൽ സെഷൻസ് കോടതി ഉത്തരവായത്, എന്നാലൊരു സാധാരണകാരനാണെങ്കിൽ ഇത്തരത്തിലൊരു അനുകൂല വിധി സാധ്യമാകുമോ എന്നാണ് പൊതുസമൂഹം ചോദിക്കുന്നത്.

Readers Comment

Add a Comment