Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

റഷ്യയില്‍ നിന്ന് രാജസ്ഥാനിലേക്കു പറന്നെത്തി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് കടന്നുകളഞ്ഞ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിക്കായി തിരച്ചില്‍. രാജസ്ഥാനിലെ ഡംഗാര്‍പൂര്‍ സ്വദേശിയായ പതിനാറുകാരിയാണ് ഫേസ്ബുക് പ്രണയത്തിലൂടെ വഞ്ചനയ്ക്ക് ഇരയായത്. പെണ്‍കുട്ടിയുടെ നാട്ടുകാരന്‍ തന്നെയായ യുവാവാണ് പ്രതി. റഷ്യയില്‍ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായ ഇയാള്‍ സമൂഹമാധ്യമം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രണയം നടിച്ച് വഞ്ചിച്ച് പീഡനത്തിന് ഇരയാക്കുകയായിരുന്നു.
 
ഒരു വര്‍ഷത്തോളം മുമ്പാണ് ഇവര്‍ ഫേസ്ബുക് വഴി പരിചയപ്പെട്ടത്. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി പ്രണയം തുടര്‍ന്ന യുവാവ്, നാട്ടില്‍ വച്ച് വിവാഹ ചടങ്ങ് നടത്താമെന്നു പറഞ്ഞാണ് ഒരാഴ്ച മുമ്പ് റഷ്യയില്‍ നിന്ന് എത്തിയത്. നാട്ടിലെത്തിയെങ്കിലും വീട്ടിലേക്കു പോകാതിരുന്ന ഇയാള്‍ ഹോട്ടലില്‍ മുറിയെടുത്ത ശേഷം പെണ്‍കുട്ടിയെ അവിടേക്ക് വിളിച്ചുവരുത്തി ലൈംഗികബന്ധത്തിന് വിധേയയാക്കുകയായിരുന്നു.
 
അടുത്ത തവണ ഇന്ത്യയിലെത്തുമ്പോള്‍ വിവാഹം കഴിക്കാമെന്ന് ഉറപ്പു നല്‍കി റഷ്യയിലേക്കു മടങ്ങിയ ഇയാള്‍ ഫേസ് ബുക് അക്കൗണ്ട് മതിയാക്കുകയും, മൊബൈല്‍ നമ്പര്‍ മാറ്റുകയും ചെയ്തതോടെയാണ് താന്‍ കബളിപ്പിക്കപ്പെട്ടുവെന്ന് പെണ്‍കുട്ടിക്ക് മനസ്സിലായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് യുവാവിനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിക്കാന്‍ നടപടികള്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Readers Comment

Add a Comment