Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് സഹോദരി പ്രിയങ്ക സിംഗിനെതിരെ കേസ്. മുംബൈ പൊലീസാണ് കേസെടുത്തത്.

സുശാന്തിന് തെറ്റായ മരുന്ന് നല്‍കിയെന്ന് ആരോപിച്ച് നടിയും മോഡലുമായ റിയ ചക്രവര്‍ത്തി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രിയങ്കയ്ക്കെതിരെ കേസെടുത്തത്. മരുന്ന് നിര്‍ദേശിച്ച ഡോക്ടര്‍ക്കെതിരെയും കേസെടുത്തു. ഇരുവര്‍ക്കുമെതിരെ അന്വേഷണം വേണമെന്ന് റിയ ചക്രവര്‍ത്തി മുംബൈ പൊലീസിന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില്‍ റിയ ചക്രവര്‍ത്തിയെ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ വീണ്ടും ചോദ്യം ചെയ്യും. ഇന്ന് വീണ്ടും ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് ദിവസം റിയയെ ഉദ്യോഗസ്ഥര്‍ മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

Readers Comment

Add a Comment