Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:19 pm
  • 9th August, 2026
  • Overcast Clouds
23.38°C23.38°C
  • Humidity: 95 %
  • Wind: 0.79 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ആംബുലന്‍സില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട കൊവിഡ് രോഗിയായ പെണ്‍കുട്ടി മാനസികമായി തകര്‍ന്ന നിലയിലെന്ന് പൊലീസ്. അതുകൊണ്ട് തന്നെ മൊഴിയെടുക്കാനായില്ലെന്ന് പൊലീസ് അറിയിച്ചു. കൗണ്‍സിലിങിന് മനോരോഗവിദഗ്ധനെ നിയമിച്ചു. പെണ്‍കുട്ടി സാധാരണ നിലയിലെത്താന്‍ നാലു ദിവസമെങ്കിലും വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. കുട്ടിയുടെ ശാരീരിക നില തൃപ്തികരമാണ്. നൗഫല്‍ പെണ്‍കുട്ടിയുമായി നിര്‍ബന്ധിത ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നു എന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞിരുന്നു.

കേസ് അന്വേഷണത്തിന് 10 അംഗ സംഘത്തെ നിയോഗിച്ചിരുന്നു. അടൂര്‍ ഡിവൈഎസ്പി ആര്‍ ബിനുവിനാണ് അന്വേഷണചുമതല. നൗഫലിനെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലവും വിശദമായി അന്വേഷിക്കും. കൊട്ടാരക്കര സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതിയെ രണ്ട് ദിവസത്തിനുള്ളിയില്‍ കസ്റ്റഡിയില്‍ ലഭിക്കുമെന്നാണ് പൊലീസ് കരുതുന്നത്. കഴിഞ്ഞ ദിവസം നടത്തിയ പ്രതിയുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവായിരുന്നു. പിസിആര്‍ പരിശോധനയ്ക്കായും സ്രവം ശേഖരിച്ചിരുന്നു. 2 ദിവസത്തിനുള്ളില്‍ ഇതിന്റെ ഫലം ലഭ്യമാകും.

പെണ്‍ക്കുട്ടിക്കൊപ്പം അടൂരില്‍ നിന്ന് കോഴഞ്ചേരിയിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയ വീട്ടമ്മയില്‍ നിന്ന് പൊലീസ് മൊഴിയെടുത്തു. എന്നാല്‍, ഇവരില്‍ നിന്നും അന്വേഷണത്തിന് സഹായകമായ കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ദേശീയ വനിതാ കമ്മീഷന്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍, ദേശീയ പട്ടികജാതി, പട്ടിക വര്‍ഗ കമ്മീഷന്‍ എന്നിവര്‍ പൊലീസില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.

ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം നടന്നത്. കൊവിഡ് സ്ഥിരീകരിച്ച ശേഷം ട്രീറ്റ്‌മെന്റ് സെന്ററിലേക്ക് കൊണ്ടുപോകുന്നതിനിടെ പെണ്‍കുട്ടിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ശേഷം പെണ്‍കുട്ടി ഇക്കാര്യം പൊലീസിനോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തായത്.

Readers Comment

Add a Comment