Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് ഇന്ന് മൂന്ന് വര്‍ഷം. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെയും ജാതിവ്യവസ്ഥയുടെയും കടുത്ത വിമര്‍ശകയായിരുന്ന ഗൗരി ലങ്കേഷ് സാമൂഹികവും രാഷ്ട്രീയവുമായ അനീതികള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിച്ച വ്യക്തിത്വങ്ങളിലൊന്നായിരുന്നു. ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കുറ്റവാളികള്‍ ഇതുവരെയും ശിക്ഷിക്കപ്പെട്ടിട്ടില്ല.
സ്വകാര്യ ചാനലിലെ പരിപാടി കഴിഞ്ഞ് വീട്ടിലെത്തിയ ഗൗരി ലങ്കേഷ് ഗേറ്റ് തുറക്കുന്നതിനിടയില്‍ അക്രമികള്‍ വെടിവെയ്ക്കുകയായിരുന്നു. ഏഴ് റൗണ്ട് വെടിയുതിര്‍ത്തതില്‍ മൂന്നെണ്ണം ശരീരത്തില്‍ തുളച്ചുകയറി. വീടിന്റെ വാതിലിനുമുന്നില്‍ തളര്‍ന്നുവീണ ഗൗരി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. സംഘപരിവാര്‍ സംഘടനകളെ രൂക്ഷമായി എതിര്‍ത്തിരുന്ന ഗൗരി ലങ്കേഷിന് ഭീഷണിയുണ്ടായിരുന്നു.
വിവിധ പത്രങ്ങളില്‍ ലേഖനമെഴുതുകയും ടെലിവിഷന്‍ ചാനലുകളില്‍ നടക്കുന്ന ചര്‍ച്ചകളില്‍ സജീവ സാന്നിധ്യവുമായിരുന്നു അവര്‍. പുരോഗമന സാഹിത്യകാരന്‍ എംഎം കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് സമാനമായ രീതിയിലാണ് ഗൗരി ലങ്കേഷും കൊല്ലപ്പെടുന്നത്. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിനെതിരായി ശക്തമായി പ്രതികരിച്ചിരുന്ന ഗൗരിക്കെതിരെ നിരന്തരം ഭീഷണികള്‍ ഉയര്‍ന്നിരുന്നു. കല്‍ബുര്‍ഗിയുടെ കൊലപാതകത്തിലെന്ന പോലെ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും ഇതുവരെയും കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടിട്ടില്ല.
പ്രമുഖ പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ പി. ലങ്കേഷിന്റെ മകളാണ് ഗൗരി ലങ്കേഷ്. പ്രമുഖ ചലച്ചിത്ര സംവിധായിക കവിത ലങ്കേഷ് ഗൗരിയുടെ സഹോദരിയാണ്. 2005ലാണ് ഗൗരിയുടെ പിതാവായ ലങ്കേഷ് 'ലങ്കേഷ് പത്രിക' എന്ന പേരില്‍ ടാബ്ലോയിഡ് മാഗസിന്‍ ആരംഭിക്കുന്നത്. പിന്നീട് ഗൗരി, ലങ്കേഷ് പത്രികയില്‍ സജീവമായി. ശക്തമായ സാമൂഹ്യമവിമര്‍ശനം നടത്തിയിരുന്ന ഗൗരി ലങ്കേഷ് തീവ്ര ഹിന്ദുത്വ ശക്തികള്‍ക്കെതിരെയും ജാതിവ്യവസ്ഥയ്‌ക്കെതിരെയും കടുത്ത നിലപാടുകള്‍ സ്വീകരിച്ചു.
മാവോവാദികളുമായുള്ള ചര്‍ച്ചയ്ക്ക് സര്‍ക്കാരിനുവേണ്ടി മധ്യസ്ഥയായിരുന്നത് ഗൗരി ലങ്കേഷ് ആയിരുന്നു. പ്രമുഖ മാവോവാദി പ്രവര്‍ത്തക കന്യാകുമാരി ഉള്‍പ്പെടെ മൂന്നുപേരെ ഇവരാണ് കീഴടങ്ങാന്‍ പ്രേരിപ്പിച്ചത്. സമൂഹത്തില്‍ നിന്ന് വേറിട്ടുകഴിയുന്ന മാവോവാദികള്‍ക്ക് അര്‍ഹമായ പരിഗണനയും പുനരധിവാസവും നല്‍കണമെന്ന് ഗൗരി ആവശ്യപ്പെട്ടിരുന്നു
23.71°C








