Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേളകത്ത് ആദിവാസി യുവതി ശോഭ തൂങ്ങി മരിച്ച സംഭവത്തില്‍ ഓട്ടോ ഡ്രൈവറെ പൊലീസ്‌ അറസ്റ്റ് ചെയ്തു. കേളകം പെരുവ സ്വദേശി ബിബിനിനെയാണ് കേളകം പൊലീസ്‌ ഇന്നലെ വൈകീട്ടോടെ അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 28 ന് ആയിരുന്നു ശോഭയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തൂങ്ങി മരിച്ചതാണെന്ന് തന്നെയാണ് പറഞ്ഞിട്ടുള്ളതെങ്കിലും മരണത്തില്‍ ബിബിനിന് പങ്കുണ്ടെന്നാണ് പൊലീസിന്റെ നിഗമനം . തുടര്‍ന്നായിരുന്നു അറസ്റ്റ്.

ബിബിനും ശോഭയും തമ്മില്‍ ഫെയ്സ്ബുക്കിലൂടെയാണ് പരിചയപ്പെടുന്നത്. സൗഹൃദത്തിലായതോടെ ശോഭയുടെ സ്വര്‍ണാഭരണങ്ങള്‍ പണയം വെക്കാനായി ബിബിന്‍ വാങ്ങിച്ചു. തുടര്‍ന്ന് നടന്ന പ്രശ്നമാണ് തൂങ്ങി മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ . പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Readers Comment

Add a Comment