Forecast Weather using OpenWeatherMap with PHP

Kerala

  • Monday 10:25 am
  • 10th August, 2026
  • Light Rain
24.79°C24.79°C
  • Humidity: 85 %
  • Wind: 2.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേശവദാസപുരത്ത് പ്രവർത്തിക്കുന്ന നവജീവൻ പ്രകൃതി ചികിൽസാലയത്തിൽ സ്പെഷ്യൽ ബ്രാഞ്ചിലെ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച തിരുവനന്തപുരം അമ്പൂരി സ്വദേശി അഭിരാമും 2 കൂട്ടുകാരും പേരൂർക്കട പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രിയാണ് സംഭവം. ഇന്നലെ വൈകുന്നേരം ആറ്‌ മണിയോടെ ആശുപത്രിയിൽ എത്തിയ അഭിറാമും സംഘവും സ്ഥാപനം വ്യാജമാണെന്നും തങ്ങൾ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥരുമാണെന്നും പറഞ്ഞു. പ്രശ്‍നം ഒതുക്കണമെങ്കിൽ തങ്ങൾക്കു 3 ലക്ഷം രൂപ തരണമെന്ന് ആശുപത്രി ഉടമ നാസിമുദീനോട് ഇവർ ആവശ്യപ്പെട്ടു. സംശയം തോന്നിയ ആശുപത്രിയുടമ സംഘത്തോട് ഐ ഡി കാർഡ് ആവശ്യപ്പെട്ടു. തുടർന്ന് സംഘം അക്രമാസക്തരാകുകയായിരുന്നു. ഇതേ തുടർന്ന് ആശുപത്രി അധികൃതർ പോലീസിനെ വിവരമറിയിച്ചു. പോലീസ് എത്തി സംഘത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികൾ ഇതേ മാതൃകയിൽ സംസ്ഥാനത്തുടനീളം തട്ടിപ്പ് നടത്തിയതായാണ് സൂചന. അറസ്റ്റിലായ അഭിരാം നേരത്തെ സീറ്റ് ബെൽറ്റ് ഇടാതെ വാഹനമോടിച്ച പോലീസുകാരനോട് സീറ്റ് ബെൽറ്റ് ഇടാൻ നിർദേശിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. 

Readers Comment

Add a Comment