Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 7:25 pm
  • 9th August, 2026
  • Overcast Clouds
23.84°C23.84°C
  • Humidity: 94 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മഞ്ചേശ്വരം എംഎല്‍എ എം സി കമറുദ്ദീനെതിരെ വീണ്ടും പരാതി. ജ്വല്ലറിക്കായി മൂന്ന് പേരില്‍ നിന്നായി 10 ലക്ഷം വീതം തട്ടിയെടുത്തെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. എംഎല്‍എയ്ക്കെതിരെ ചന്തേര പൊലീസ് മൂന്ന് കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. ഇതോടെ ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എംഎല്‍എക്കെതിരെ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം ഏഴായി.

ചെറുവത്തൂരിലെ ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയില്‍ പണം നിക്ഷേപിച്ച മൂന്ന് പേരുടെ പരാതിയില്‍ കമറുദ്ദീന്‍ എംഎല്‍എയ്ക്കും മാനേജിംഗ് ഡയറക്ടറും സമസ്ത നേതാവുമായ ടികെ പൂക്കോയ തങ്ങള്‍ക്കുമെതിരെ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. 34 ലക്ഷം തട്ടിയെന്നായിരുന്നു കേസ്.

നഷ്ടത്തെ തുടര്‍ന്ന് ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറിയുടെ മൂന്ന് ശാഖകള്‍ കഴിഞ്ഞ ജനുവരിയില്‍ പൂട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ നിക്ഷേപകര്‍ക്ക് ലാഭ വിഹിതവും നല്‍കിയിട്ടില്ല.

Readers Comment

Add a Comment