Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:58 am
  • 24th September, 2026
  • Overcast Clouds
24.4°C24.4°C
  • Humidity: 89 %
  • Wind: 1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നടിയും മോഡലുമായ റിയ ചക്രവര്‍ത്തിക്കെതിരെ വ്യക്തമായ തെളിവുകളെന്ന് നാര്‍ക്കോട്ടിക്സ് ബ്യൂറോ. വാട്സ്ആപ്പ് സന്ദേശങ്ങളില്‍ മയക്കുമരുന്നു മാഫിയയുമായുള്ള ബന്ധം വ്യക്തമാണെന്നാണ് നാര്‍ക്കോട്ടിക്സ് ബ്യൂറോ പറയുന്നത്.

സുശാന്തിന്റെ ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് റിയ മയക്കുമരുന്ന് വാങ്ങിയിരുന്നതായി കണ്ടെത്തി. മയക്കുമരുന്ന് സുശാന്തിനും റിയ കോഫിയില്‍ കലര്‍ത്തി കൊടുക്കുമായിരുന്നു. റിയയും ജയസാഹയും തമ്മിലുള്ള വാട്സ്ആപ്പ് സന്ദേശത്തില്‍ ഇത് വ്യക്തമാണെന്നും നാര്‍ക്കോട്ടിക്സ് ബ്യൂറോ പറയുന്നു.
റിയ ചക്രവര്‍ത്തിക്കെതിരെ നാര്‍ക്കോട്ടിക്‌സ് ബ്യൂറോ കേസെടുത്തിരുന്നു. റിയയ്ക്ക് മയക്കുമരുന്ന് ഇടപാടുകള്‍ ഉണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേസെടുത്തത്.

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ റിയക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചിരുന്നു. റിയയെ ചോദ്യം ചെയ്ത ഇഡി അവര്‍ക്ക് നിരോധിത മയക്കുമരുന്നുകളുമായി ബന്ധമുണ്ടെന്ന് ആരോപിക്കാവുന്ന തരത്തിലുള്ള ചില തെളിവുകള്‍ സിബിഐയ്ക്കും എന്‍സിബിക്കും കൈമാറിയിരുന്നു.

Readers Comment

Add a Comment