Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 2:17 am
  • 25th June, 2026
  • Overcast Clouds
23.71°C23.71°C
  • Humidity: 95 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തര്‍പ്രദേശില്‍ മാധ്യമ പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്. മാധ്യമ പ്രവര്‍ത്തനം ചുറ്റിപ്പറ്റിയല്ല മരണകാരണമെന്നും രണ്ട് സംഘങ്ങള്‍ തമ്മിലുള്ള ഭൂമി തര്‍ക്കം മൂലമായിരുന്നു കൊലയെന്നും പൊലീസ് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കി.

ഗ്രാമമുഖ്യനാണ് കൊലപാതകത്തിന് പിന്നിലെന്ന് രത്തന്‍ സിംഗിന്റെ അച്ഛന്‍ വിനോദ് സിംഗ് പറഞ്ഞു. ഗ്രാമമുഖ്യന്‍ ഝാബര്‍ സിംഗിന്റെ സഹോദരനുമായി കഴിഞ്ഞ ദിവസം വൈകിട്ട് രത്ത് സിംഗ് വഴക്കുണ്ടാക്കിയിരുന്നു. മകന്‍ അവരുടെ വീട്ടില്‍ പോയിരുന്നുവെന്നും അവിടെ വച്ചായിരിക്കാം കൊലപാതകം നടന്നതെന്നും അച്ഛന്‍ ആരോപിച്ചു. മൂത്ത മകനെ മൂന്ന് വര്‍ഷം മുന്‍പ് അങ്ങനെയാണ് കൊലപ്പെടുത്തിയതെന്നും അച്ഛന്‍.

സഹാറാ സമയ് ചാനലിലെ മാധ്യമ പ്രവര്‍ത്തകന്‍ രത്തന്‍ സിംഗാണ് ഇന്നലെ കൊല്ലപ്പെട്ടത്. രാത്രി വാരണാസിക്ക് സമീപം ബല്ലയ ജില്ലയിലെ വീടിന് മുന്‍പില്‍ നില്‍ക്കുമ്പോഴാണ് സംഭവം. രത്തന്‍ സിംഗിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കുടുംബാംഗങ്ങളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഭൂമാഫിയയാണ് കൊലയ്ക്ക് പിന്നിലെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. കഴിഞ്ഞ മാസം ഗാസിയാബാദില്‍ മാധ്യമ പ്രവര്‍ത്തകനെ ഗുണ്ടകള്‍ കൊലപ്പെടുത്തിയിരുന്നു.

Readers Comment

Add a Comment